By Priya.11 Mar, 2023
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടുത്തത്തില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി ഇന്ന് സ്ഥലം സന്ദര്‍ശിക്കും. ശുചിത്വ മിഷന്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ 10 മണിയോടെയാണ് സ്ഥലം സന്ദര്‍ശിക്കുക.
എന്നാല്‍ ബ്രഹ്മപുരത്തെ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ന് മുതല്‍ പുതിയ കര്‍മ്മപദ്ധതി നടപ്പിലാക്കി തുടങ്ങുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍, ജില്ലാ കലക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍വിയോണ്‍മെന്റല്‍ എഞ്ചിനീയര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി, കെല്‍സ സെക്രട്ടറി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
അതേസമയം, മാലിന്യവുമായി പ്ലാന്റിലേക്ക് വന്ന അമ്പതോളം ലോറികള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് പൊലീസ് സംരക്ഷണത്തില്‍ ലോറികള്‍ പ്ലാന്റിലെത്തിച്ചു. കൊച്ചി നഗരത്തില്‍ നിന്ന് ശേഖരിച്ച മാലിന്യമാണ് എത്തിച്ചത്.