By parvathyanoop.06 Aug, 2022
കൊച്ചി : എറണാകുളം വൈറ്റില-അരൂര്‍ ദേശീയപാതയില്‍ കാല്‍നട യാത്രക്കാരന്‍ കാറിടിച്ച് മരിച്ചു. ലോട്ടറി വില്‍പ്പനക്കാരനായ മരട് സ്വദേശി പുരുഷോത്തമനാണ് മരിച്ചത്. റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ച് തെറിച്ചു വീണ അദ്ദേഹത്തിന്റെ ദേഹത്തേക്ക് പിന്നാലെ വന്ന മറ്റൊരു കാര്‍ പാഞ്ഞുകയറുകയായിരുന്നു. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.
റോഡ് മുറിച്ച് കടക്കുന്നതിനിടെ ആലപ്പുഴ ഭാഗത്തു നിന്നും വന്ന കാറാണ് അദ്ദേഹത്തെ ഇടിച്ചിട്ടത്. പിന്നാലെ വന്ന കാര്‍ ദേഹത്തു കയറി. അപകടം ഉണ്ടായ ഉടന്‍ തന്നെ പുരുഷോത്തമനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.