Kaumudi Plus

ഹോട്ടലുടമകൾക്ക് ആശ്വാസം ;വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

ഹോട്ടലുടമകൾക്ക് ആശ്വാസം ;വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു
X

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോയുള്ള വാണിജ്യ സിലിണ്ടറിന്റെ വില 183 രൂപയുടെ കുറവാണ് വരുത്തിയത്.ഇതോടെ വാണിജ്യ സിലിണ്ടർ വില 3113 ൽ നിന്നും 2930 ലേക്കെത്തി. ഹോട്ടലുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും വിലക്കുറവ് ആശ്വാസകരമാണ്. പശ്ചിമേഷ്യയിലെ സംഘർഷസ്ഥിതി ലഘൂകരിക്കപ്പെട്ടതോടെയാണ് വില കുറഞ്ഞത്.

വാണിജ്യ സിലിണ്ടറുകൾക്കുള്ള നിയന്ത്രണം കഴിഞ്ഞദിവസം എടുത്തു കളഞ്ഞിരുന്നു. എന്നാൽ യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് വിലക്കുറവ് എത്തിയിട്ടില്ല. അതേസമയം ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.

Next Story
Share it