By Greeshma Rakesh.20 Nov, 2023
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമയാനയില്‍ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. 27 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. നടപ്പു വര്‍ഷം ആദ്യ പത്ത് മാസങ്ങളിലാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്.
ആഗോള വ്യോമയാന ഗവേഷണ സ്ഥാപനങ്ങളുടെ പുതിയ കണക്കുകളനുസരിച്ച് നടപ്പു വര്‍ഷം പത്ത് മാസത്തിനിടെ രാജ്യാന്തര വിമാന സര്‍വീസുകളുടെ വര്‍ദ്ധനയില്‍ ഏറ്റവും മികച്ച വളര്‍ച്ച നേടിയ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നേടിയിട്ടുണ്ട്.
ഇന്ധന വിലയിലെ ഗണ്യമായ ഇടിവിനൊപ്പം രാജ്യത്തെ സാമ്പത്തിക മേഖലയിലെ ഉണര്‍വും ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് മികച്ച നേട്ടമായി. ഇതോടൊപ്പം രാജ്യത്തെ പ്രമുഖ വിമാന കമ്പനികള്‍ പലതും പ്രതിസന്ധിയിലായതോടെ നിലവിലുള്ള മറ്റ് കമ്പനികളുടെ ടിക്കറ്റ് വില്‍പ്പനയും ലാഭക്ഷമതയും ഗണ്യമായി കൂടിയതും യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമായി.
ഇന്ധനവില കുതിച്ചുയരുമ്പോഴും കഴിഞ്ഞ സെപ്തംബറിന് ശേഷം യാത്രികരുടെ എണ്ണം തുടര്‍ച്ചയായി തന്നെ ഉയരുകയാണ്.യൂറോപ്പിലെയും അമേരിക്കയിലെയും മാന്ദ്യം ശക്തമാകുന്നതിനാല്‍ എണ്ണ വില താമസിയാതെ 60 ഡോളര്‍ വരെ എത്തുമെന്നാണ് കരുതുന്നത്.