Friday 30 July 2021




കൊച്ചിൻ ഷിപ്പ്‌യാർഡിൽ ആൾമാറാട്ടം, വൻ സുരക്ഷാ വീഴ്ച; അഫ്ഗാൻ സ്വദേശി പിടിയിൽ

By Sooraj Surendran.21 Jul, 2021

imran-azhar

 

 

കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിൽ ആൾമാറാട്ടം നടത്തി ജോലിചെയ്തിരുന്ന അഫ്ഗാൻ സ്വദേശി പിടിയിൽ.

 

അസം സ്വദേശിയായ അബ്ബാസ് ഖാൻ എന്നയാളുടെ പേരിലുള്ള ഐഡി കാർഡ് ഉപയോഗിച്ച് കരാർ ജോലി ചെയ്തുവന്നിരുന്നയാളാണ് പിടിയിലായത്.

 

ഒപ്പം ജോലി ചെയ്തിരുന്നവർ ഇയാൾ ആൾമാറാട്ടക്കാരനാണെന്നും അഫ്ഗാൻ സ്വദേശിയാണെന്നും വെളിപ്പെടുത്തി.

 

സ്വകാര്യ ഏജൻസിയുടെ തൊഴിലാളിയായിരുന്ന ഇയാൾ ജോലി ചെയ്ത് മടങ്ങിയതിനു ശേഷമാണ് വിവരം പുറത്തറിഞ്ഞത്.

 

സംഭവത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ കൊൽക്കത്തയിൽ വെച്ച് അറസ്റ്റ് ചെയ്തു.

 

തോടെയാണ് വൻ സുരക്ഷാ വീഴ്ച സംഭവിച്ചതായി വ്യക്തമായത്.