By Lekshmi.12 May, 2023
ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ജാമ്യം അനുവദിച്ചു.രണ്ടാഴ്ച്ചത്തേക്ക് അറസ്റ്റ് പാടില്ലെന്ന് ഇസ്ലമാബാദ് ഹൈക്കോടതി ഉത്തരവിട്ടു.മെയ് 17 വരെ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനാകില്ല.ഇമ്രാൻ ഖാനെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
ഇമ്രാന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പാക് സുപ്രീം കോടതി ഇന്നലെ പ്രസ്താവിച്ചിരുന്നു.പിന്നാലെയാണ് ഇമ്രാൻ ഖാന് ഇസ്ലമാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച മുൻകൂർ ജാമ്യാപേക്ഷ നൽകാൻ ഹാജരായപ്പോഴാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന നാഷണൽ അക്കൗണ്ടബിലിറഅറി ബ്യൂറോ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്.
കോടതി മുറിയിൽ കടന്ന് അറസ്റ്റ് ചെയ്ത നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.തുടർന്ന് ഇമ്രാൻ ഖാനെ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.അറസ്റ്റിന് പിന്നാലെ പാകിസ്ഥാനിലുടനീളം വലിയ രീതിയിലെ അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്.അൽ ഖാദിർ ട്രസ്റ്റ് കേസിലടക്കമാണ് ഇമ്രാൻ ഖാന് ജാമ്യം ലഭിച്ചത്.