Wednesday 16 June 2021




കോവിഡ് മരണനിരക്ക് തിരുത്തി ബിഹാർ; കണക്കില്‍പ്പെടാത്ത 3971 മരണങ്ങൾ കൂടി രേഖപ്പെടുത്തി

By Sooraj Surendran.10 Jun, 2021

imran-azhar

 

 

ന്യൂ ഡൽഹി: ബിഹാറിൽ കോവിഡ് മരണനിരക്കിൽ തിരുത്ത്. കണക്കില്‍പ്പെടാത്ത 3971 മരണങ്ങൾ കൂടിയാണ് പുതുതായി രേഖപ്പെടുത്തിയത്.

 

ഇതോടെ രാജ്യത്തെ ആകെ മരണനിരക്കിലും ഗണ്യമായ മാറ്റം വന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 6148 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

താരതമ്യേന ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണ്. പാട്‌ന ഹൈക്കോടതിയുടെ നിർദേശ പ്രകാരം നടന്ന പരിശോധനയിൽ സംസ്ഥാനത്ത് 9249 പേർ കോവിഡ് ബാധിച്ച് മരിച്ചു എന്നാണ് പുതിയ കണക്ക്.

 

അതേസമയം 5,500ല്‍ താഴെ ആളുകള്‍ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നായിരുന്നു ബിഹാര്‍ സര്‍ക്കാറിന്റെ കണക്ക്.

 

ബിഹാർ സർക്കാർ മരണനിരക്ക് കുറച്ച് രേഖപ്പെടുത്തുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.