Friday 29 September 2023




10 ദിവസത്തിനിടെ ആണവ വാഹക ശേഷിയുള്ള രണ്ടാമത്തെ മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ

By priya.16 Jun, 2022

imran-azhar

10 ദിവസത്തിനിടെ ആണവ വാഹക ശേഷിയുള്ള അഗ്‌നി മിസൈലിന്റെ പതിവ് പരീക്ഷണം നടത്തി.ബുധനാഴ്ച അതിന്റെ മറ്റൊരു ആണവ ശേഷിയുള്ള മിസൈലായ പൃഥ്വിയില്‍ ഇന്ത്യ പരീക്ഷിച്ചു.ഒഡീഷയിലെ ചന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്ന് ബുധനാഴ്ച രാത്രി 7.30 ന് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ പൃഥ്വി-2 വിന്റെ പരിശീലന വിക്ഷേപണം വിജയകരമായി നടന്നതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

 


മിസൈല്‍ ഉന്നം പിഴക്കാതെ കൃത്യതയോടെ ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ കഴിവുള്ളതാണ്. ഉപയോക്തൃ പരിശീലന വിക്ഷേപണം മിസൈലിന്റെ എല്ലാ പ്രവര്‍ത്തനപരവും സാങ്കേതികവുമായ പാരാമീറ്ററുകള്‍ വിജയകരമായി സാധൂകരിക്കുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു.തദ്ദേശീയമായി വികസിപ്പിച്ച ഭൂതല-ഉപരിതല മിസൈലാണ്
പൃഥ്വി 2.ഇതിന് ഏകദേശം 250 കിലോമീറ്റര്‍ ദൂരപരിധിയാണുള്ളത്.ഒരു ടണ്‍ പേലോഡ് വഹിക്കാനും ഇതിന് കഴിയും.

 

 

4,000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന ഇന്റര്‍മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി 4 ജൂണ്‍ 6 ന് ഇന്ത്യ പരീക്ഷിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പരീക്ഷണം. അഗ്‌നി 4 ന്റെ പതിവ് ഉപയോക്തൃ പരിശീലനം വിക്ഷേപണ പരീക്ഷണത്തിന് ശേഷം പരീക്ഷണം വിജയകരമായതോടെ വിശ്വസനീയമായ മിനിമം പ്രതിരോധ ശേഷിയുള്ള ഇന്ത്യയുടെ നയം വീണ്ടും സ്ഥിരീകരിക്കുന്നതായി സര്‍ക്കാര്‍ പറഞ്ഞിരുന്നു.ആഗോളതലത്തില്‍ ആണവശേഷിയുടെ നവീകരണം നടക്കുന്ന സമയത്താണ് പരീക്ഷണങ്ങള്‍ നടക്കുന്നത്.