1 5 അംഗ രക്ഷാസമിതിയിൽ ബ്രിട്ടൻ വിട്ടുനിന്നതോടെ 13-1 എന്നായിരുന്നു വോട്ടെടുപ്പ്.നിലവിൽ വെടിനിർത്തൽ ഉണ്ടായാൽ ഹമാസിനാകും ഗുണം ചെയ്യുകയെന്ന് പറഞ്ഞാണ് അമേരിക്ക പ്രമേയത്തെ വീറ്റോ ചെയ്തത്.
മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണുമായുള്ള സംഭാഷണങ്ങൾ ചോർന്നതിനെ തുടർന്ന് ബിബിസി ചെയർമാനായിരുന്ന റിച്ചാർഡ് ഷാർപ്പിൻ രാജിവെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് 71 കാരനായ സമീർഷായുടെ നിയമനം.
ചൈനയുടെ വളര്ച്ച അനുമാനം വെട്ടിക്കുറച്ച് ക്രെഡിറ്റ് റേറ്റിംഗ് ഏജന്സിയായ മൂഡീസ്.
നടക്കാന് കഴിയുന്ന കാലം വരെ ഐപിഎലില് തുടരാനാണ് ആഗ്രഹം എന്ന് റോയല് ചാലഞ്ചേഴ്സ് ബാംഗ്ലൂര് താരം ഗ്ലെന് മാക്സ്വെല്. തന്റെ കരിയറില് ഐപിഎല് വളരെ ഗുണം ചെയ്തിട്ടുണ്ടെന്നും പറ്റുന്നത്രയും കാലം ഐപിഎലില് തുടരുമെന്നും മാക്സ്വെല് പറഞ്ഞു.
പുതിയ ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് സാങ്കേതിക വിദ്യ പുറത്തിറക്കി ഗൂഗിള്. ജെമിനി എന്ന് പേരിട്ടിരിക്കുന്ന എഐ മോഡല്, ചാറ്റ് ജിപിടി ഉള്പ്പടെയുള്ള ഭാഷാ മോഡലുകളെ കടത്തിവെട്ടുമെന്ന പ്രതീക്ഷയിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് ലാസ് വേഗസ് ക്യാംപസില് നടന്ന വെടിവയ്പില് 3 പേര് കൊല്ലപ്പെട്ടു. വെടിവയ്പില് നിരവധി പേര്ക്ക് പരുക്കേറ്റതായി രാജ്യാന്തര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
പകര്ച്ചവ്യാധികള് പടരുന്നതിനെ തുടര്ന്ന് ഇന്ത്യ അടക്കമുള്ള 23 രാജ്യങ്ങളിലേക്ക് യാത്രാ നിയന്ത്രണം പ്രഖ്യാപിച്ച് സൗദി അറേബ്യ. രാജ്യത്ത് താമസിക്കുന്ന സ്വദേശികളും വിദേശികളുമായ മുഴുവന് ആളുകള്ക്കും നിയന്ത്രണം ഏര്പ്പെടുത്തി.
റഷ്യന് പ്രസിഡന്റ് വ്ലാഡിമിര് പുടിന് പിന്നാലെ ഉത്തര കൊറിയയിലെ സ്ത്രീകളോട് കൂടുതല് കുട്ടികള്ക്ക് ജന്മം നല്കണമെന്ന് അഭ്യര്ത്ഥിച്ച് ഉത്തര കൊറിയന് ഭരണാധികാരി കിം ജോങ് ഉന്.
പാരീസ്: സാങ്കേതിക തകരാറിനെ തുടര്ന്ന് തെക്കന് പാരീസില് ചെറുവിമാനം അടിയന്തിരമായി നിലത്തിറക്കി. വില്ലേജുഫിലെ റസിഡന്ഷ്യല് ഏരിയയിലായിരുന്നു വിമാനം ഇറക്കിയത്.
തായ്ലന്ഡില് നിയന്ത്രണം നഷ്ടപ്പെട്ട ബസ് മരത്തിലിടിച്ച് 14 പേര് മരിച്ചു. 20 ലധികം പേര്ക്ക് പരിക്കേറ്റു. സര്ക്കാര് ഉടമസ്ഥതയിലുള്ള ട്രാന്സ്പോര്ട്ട് കമ്പനിയുടെ ബസാണ് അപകടത്തില്പ്പെട്ടത്.