Friday 29 September 2023




ബിജെപിയെ തള്ളി കോണ്‍ഗ്രസില്‍; ഭാഗ്യം തുണച്ചില്ല, പരാജയപ്പെട്ട് ജഗദീഷ് ഷെട്ടര്‍

By Greeshma Rakesh.13 May, 2023

imran-azhar

 

ബെംഗളുരു : ബിജെപിയില്‍ സീറ്റ് ലഭിക്കാത്തതോടെ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ എത്തിയിട്ടും ജഗദീഷ് ഷെട്ടര്‍ തോറ്റു. ബിജെപിയില്‍ നിന്ന് ഷെട്ടറിനെ പാളയത്തിലെത്തിക്കുമ്പോള്‍ വലിയ പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്.

 

അവസാനം വരെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ കാത്തിരുന്ന് ഒടുവില്‍ ഷെട്ടാറിന്റെ സമ്മതം മൂളലിന് ശേഷം മാത്രമായിരുന്നു ഹുബ്ബള്ളി ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ ഷെട്ടറിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കോണ്‍ഗ്രസ് നടത്തിയത്.

 

ബിജെപിയുടെ മുന്‍ മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് ഷെട്ടര്‍ പാര്‍ട്ടിയില്‍ പ്രായത്തിന്റെ പേര് പറഞ്ഞ് മാറ്റി നിര്‍ത്തിയതോടെയാണ് ബിജെപിയില്‍ വിമത സ്വരവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് ദില്ലിയിലെത്തി കേന്ദ്രനേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല.

 

കോണ്‍ഗ്രസ് പട്ടികയില്‍ സര്‍പ്രൈസ് ഉണ്ടെന്ന ഡി കെ ശിവകുമാറിന്റെ വാക്കുകള്‍ക്ക് പിന്നാലെ ലക്ഷ്മണ്‍ സാവഡിയും ഷെട്ടറും ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് ചേക്കേറുകയും മത്സരിക്കുകയുമായിരുന്നു.