Friday 30 July 2021




ജെഫ് ബെസോസും ബഹിരാകാശത്തേക്ക് പറന്നു; സ്വന്തം കമ്പനിയുടെ റോക്കറ്റിലാണ് യാത്ര

By Web Desk.20 Jul, 2021

imran-azhar

 


വാഷിങ്ടണ്‍: ശതകോടീശ്വരനും ആമസോണ്‍ മേധാവിയുമായ ജെഫ് ബെസോസ് ബഹിരാകാശത്തേക്ക് പറന്നു. സ്വന്തം കമ്പനിയുടെ ബ്ലൂ ഒറിജിന്‍ റോക്കറ്റിലായിരുന്നു ജെഫ് ബെസോസിന്റെ യാത്ര. വെസ്റ്റ് ടെക്സാസിലെ മരുഭൂമിയില്‍ നിന്ന് പ്രാദേശിക സമയം രാവിലെ 8.12 നാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്.

 

ശതകോടീശ്വരന്‍ റിച്ചഡ് ബ്രാന്‍സണ്‍ ബഹിരാകാശത്തേക്ക് പോയി മടങ്ങി വന്നതിന് പിന്നാലെയാണ് ബെസോസിന്റെയും പറക്കല്‍.


ജൂലൈ 11-നായിരുന്നു ബ്രാന്‍സന്റെ ബഹിരാകായാത്ര. ഇന്ത്യക്കാരിയായ സിരിഷ ബാങ്‌ല ഉള്‍പ്പെടെ രണ്ട് പൈലറ്റുമാര്‍ അടങ്ങിയ ആറംഗ സംഘമാണ് ബ്രാന്‍സന്റെ സ്പേസ് യാത്രയിലുണ്ടായിരുന്നത്.

 

ബഹിരാകാശത്തെത്തുന്ന ആദ്യ കോടീശ്വരനാകാനുള്ള ഒരുക്കത്തിലായിരുന്നു ജെഫ് ബെസോസ്. നേരത്തെ തന്നെ തീയതിയും നിശ്ചയിച്ചിരുന്നു. എന്നാല്‍, ബെസോസിന് മുമ്പേ ബ്രാന്‍സണ്‍ ബഹിരാകാശത്തെത്തി.

 

ചന്ദ്രനില്‍ മനുഷ്യന്‍ കാലു കുത്തിയതിന്റെ 52 ാം വാര്‍ഷികത്തിലാണ് ജെഫ് ബെസോസും സംഘവും ബഹിരാകാശത്തേക്ക് കുതിച്ചത്. 1969 ജൂലൈ 20 നായിരുന്നു മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലു കുത്തുന്നത്.