Friday 29 September 2023




'ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ച് വരും'; പരാജയം സമ്മതിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ

By Greeshma Rakesh.13 May, 2023

imran-azhar

 

ബെംഗലൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ച് ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ബസവരാജ ബൊമ്മൈ. മാത്രമല്ല ഈ തെരഞ്ഞെടുപ്പ് ഫലത്തെ വളരെ ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ പുനസംഘടിപ്പിക്കുമെന്നും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ശക്തമായി തിരിച്ച് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

അതെസമയം സംസ്ഥാനത്ത് ഇത്തവണ വന്‍ വിജയം കൈവരിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു.224 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 128 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് നേടി മുന്നിലാണ്. ഒരു സീറ്റില്‍ വിജയിച്ചു. ഇതോടെ 129 സീറ്റാണ് കോണ്‍ഗ്രസിന് ആകെയുള്ളത്.

 

ബിജെപി 67 സീറ്റിലേക്കും ജെഡിഎസ് 22 സീറ്റിലേക്കും വീണു. കല്യാണ രാജ്യ പ്രഗതി പക്ഷ, സര്‍വോദയ കര്‍ണാടക പക്ഷ എന്നീ പാര്‍ട്ടികള്‍ ഓരോ സീറ്റില്‍ മുന്നിലാണ്. നാല് സ്വതന്ത്രരും മുന്നിലാണ്.