By Greeshma Rakesh.28 May, 2023
കണ്ണൂര്‍: രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരെ ക്ഷണിക്കാതെ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ഈ ദിനം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍.
അവര്‍ണ വിഭാഗത്തിലെ രാഷ്ട്രപതിയെ ഒഴിവാക്കി സവര്‍ക്കര്‍ ദിനത്തില്‍ ഉദ്ഘാടനം നടത്തിയത് ആര്‍എസ്എസിന്റെ സവര്‍ണ വര്‍ഗീയതയുടെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റ് ഉദ്ഘാടനത്തില്‍ ഭരണഘടനാ മൂല്യങ്ങളെ ബിജെപി കാറ്റില്‍ പറത്തി. പാര്‍ലമെന്റില്‍ പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാരെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു.