By web desk.18 Sep, 2023
പാലക്കാട്: മലയാളി യുവാക്കളെ കംബോഡിയയിലെ സൈബര്‍ തട്ടിപ്പ് കമ്പനികള്‍ക്ക് എത്തിച്ചു നല്‍കിയ കമ്പനിക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയരുന്നു.
ഏജന്റ് ഭീഷണിപ്പെടുത്തിയതായും പണം തട്ടിയെടുത്തു എത്തതുള്‍പ്പടെയുള്ള പരാതിയുമായാണ് യുവാക്കള്‍ രംഗത്തെത്തിയത്. ഡാറ്റാ എന്‍ട്രി ജോലികളുടെ പേരിലാണ് കേരളത്തില്‍ നിന്ന് ആളുകളെ കംബോഡിയയിലേക്ക് എത്തിക്കുന്നത്.
ജോലിക്ക് വേണ്ടി പലപ്പോഴായും ലക്ഷക്കണക്കിന് രൂപ ഏജന്റുമാര്‍ കൈപ്പറ്റിയിട്ടുണ്ടെന്നും പണം തിരിച്ച് ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും യുവാക്കള്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
പാലക്കാട് മലമ്പുഴ സ്വദേശി കൊണ്ടോട്ടിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഡാറ്റാ എന്‍ട്രി ജോലിയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് കമ്പോഡിയയിലേക്ക് എത്തിച്ചത്.
എന്നാല്‍ മാട്രിമോണിയല്‍ സൈറ്റുകളിലൂടെ ഫെയ്ക്ക് പ്രൊഫൈലുകള്‍ നിര്‍മ്മിച്ച് ഇന്ത്യന്‍ യുവാക്കളില്‍ നിന്ന് പണം തട്ടിയെടുക്കുന്നതായിരുന്നു ജോലി.
ഇതിന് വിസമ്മതിച്ചവരെ കമ്പനിയില്‍ ഉണ്ടായിരുന്നവര്‍ മാരകമായി മര്‍ദ്ദിച്ചെന്നും പാസ്‌പോര്‍ട്ട് വാങ്ങിവെച്ച് കമ്പനിയില്‍ നിന്ന് പുറത്താക്കിയെന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ യുവാക്കള്‍ പറയുന്നു.
പാസ്‌പോര്‍ട്ട് വിട്ടുനില്‍കാന്‍ ഇന്ത്യയില്‍ നിന്ന് 74,000 രൂപ നല്‍കിയാണ് യുവാക്കളെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. കംമ്പോഡിയയില്‍ ഇത്തരത്തില്‍ നിരവധി യുവാക്കള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും പലരും നേരിടുന്നത് കൊടും ക്രൂരതയായിരുന്നുവെന്നും നാട്ടില്‍ തിരിച്ചെത്തിയ യുവാക്കള്‍ പറയുന്നു.
വിവിധ കമ്പനികളിലായി കംബോഡിയയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ തമിഴ്‌നാട്, കര്‍ണാടക സ്വദേശികളുമുണ്ടെന്ന് പറയുന്നു.
എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 4 മുതല്‍; ഹയര്‍സെക്കണ്ടറി പരീക്ഷ തിയതിയും പ്രഖ്യാപിച്ചു
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 4 മുതല്‍ 25 വരെ നടക്കും. രാവിലെ 9.30നാണ് പരീക്ഷ ആരംഭിക്കുക. ഫെബ്രുവരി 19 മുതല്‍ 23 വരെയാണ് മോഡല്‍ പരീക്ഷകള്‍ നടക്കുക.
ഏപ്രില്‍ 3 മുതലാണ് മൂല്യനിര്‍ണയം. മാര്‍ച്ച് 1 മുതല്‍ 26 വരെയാണ് ഹയര്‍സെക്കന്ററി +1,+2 പരീക്ഷകള്‍. എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 19 മുതല്‍ 23 വരെ നടക്കും.
ഏപ്രില്‍ 3- 17 വരെ മൂല്യനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കും. വേഗത്തില്‍ തന്നെ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.ഈ മാസം 25 മുതല്‍ തുടങ്ങേണ്ടിയിരുന്ന +1 ഇമ്പ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റി.
ഒക്ടോബര്‍ 9 മുതല്‍13 വരെയുള്ള തീയതികളിലേക്ക് മാറ്റി. കോഴിക്കോട് നിപ വ്യാപനമുണ്ടായ സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സ് സൗകര്യം ഒരുക്കിയതായും മന്ത്രി വിശദീകരിച്ചു.