കേരളത്തെ ഏഷ്യയുടെ ഭൗതിക തലസ്ഥാനമാക്കും; നോളജ് വാലി സ്ഥാപിക്കുമെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം: കേരളത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് കേരള നോളജ് വാലി .ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കുന്നതിലൂടെ കേരളത്തിലെന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രധാന ലക്ഷ്യസ്ഥാനമാക്കാൻ കഴിയും . പഠനത്തിനായി കുട്ടികൾ പുറത്ത് പോകുന്നത് ഒഴിവാക്കാൻ സർക്കാർ ലക്ഷ്യമിടുന്നു . അത്യാധുനിക ഗവേഷണ പാർക്കുകൾ, മികവിന്റെ കേന്ദ്രങ്ങൾ എന്നിവയെ ഒരു കുടക്കീഴിലിൽ കൊണ്ടുവരുന്ന ലോകോത്തര ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി കേരളത്തെ മാറ്റുന്നതിന് കേരള നോളജ് വാലി സഹായകമാകും .ദേശീയ അന്തർദേശീയ റാങ്കുകളിൽ മുൻനിരയിലുള്ള സർവകലാശാലകളെയും ലോകോത്തര പാരമ്പര്യ സർവകലാശാലകളെയും ആകർഷിക്കുന്ന തരത്തിൽ ആണ് ഈ വിദ്യാഭ്യാസ കേന്ദ്രം രൂപകൽപ്പനചെയ്യുന്നത് . അക്കാദമിക മികവും ശാസ്ത്ര വൈദഗ്ധ്യവുമുള്ള ഒരു ഉപദേശക സമിതിയുടെ മാർഗനിർദേശങ്ങളോടെ ആണ് ഈ പദ്ധതി രൂപീകരിക്കുന്നത് .ഇന്ത്യയിലെയും വിദേശത്തെയും മുൻനിര സ്ഥാപനങ്ങളുമായി സഹകരിച്ച് വ്യാവസായിക ബന്ധങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ കഴിയും . വിദ്യാർഥികൾക്ക് തന്നെ കേരളത്തിൽ ലോകോത്തര അവസരങ്ങൾ കണ്ടെത്താനും ഗവേഷണ നേട്ടങ്ങൾ സംരംഭങ്ങളാക്കാനും കേരളത്തെ ഏഷ്യയുടെ തന്നെ ഭൗതിക തലസ്ഥാനമാക്കാനും കഴിയുന്ന തരത്തിലാണ് ഈ പദ്ധതി നടപ്പാക്കുക. ഈ പദ്ധതി നടപ്പാക്കുന്നതിനായി 100 കോടി രൂപ സർക്കാർ വകയിരുത്തി .



