സംസ്ഥാനത്ത് കാലവര്‍ഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂണ്‍ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.
വടക്കഞ്ചേരി ആയക്കാട് ഐഎ ക്യാമറ തകര്‍ത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. പുതുക്കോട് സ്വദേശി മുഹമ്മദ് എം.എസ് ആണ് പിടിയിലായത്.
ആല്‍മരം വീണ് എട്ടുവയസുകാരന് മരിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബാലരാമപുരം കട്ടച്ചല്‍ക്കുഴി സ്വദേശി ടി.സന്തോഷ് കുമാറാണ് ഇന്ത്യന്‍ റെയില്‍വേയില്‍ ക്ലാര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണം കൈപ്പറ്റിയത്.
റവന്യൂ വകുപ്പില്‍ അഴിമതി തടയാന്‍ പൊതുജനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരാതിക്കാരുടെ പേരും വിലാസവും വെളിപ്പെടുത്താതെ കൈമാറുന്നതിനുള്ള ടോള്‍ഫ്രീ നമ്പര്‍ ഇന്ന് നിലവില്‍ വരും.
യുഎസില്‍ നിന്ന് മുഖ്യമന്ത്രി വിളിക്കുമ്പോള്‍ ഞാന്‍ പേടിച്ചു പോയെന്ന് പറയണം. ഞാന്‍ പേടിച്ചെന്ന് കേട്ട് മുഖ്യമന്ത്രി സമാധാനിച്ചോട്ടെ. എന്റെ വിദേശയാത്രകളെല്ലാം പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നേടിയാണ്.
ണ്ണൂര്‍ പാതയില്‍ മടപ്പള്ളിക്ക് സമീപം ബസ് മറിഞ്ഞു. തലശ്ശേരി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്.
അരിക്കൊമ്പന്റെ ആയൂരാരോഗ്യ സൗഖ്യത്തിനായി അഷ്ട ദ്രവ്യ മഹാഗണപതി ഹോമം നടത്തി ഭക്ത. ആനപ്രേമി സംഘത്തിലുള്ള വടക്കഞ്ചേരി സ്വദേശിനിയാണ് ഹോമം നടത്തിയത്.
ഒപ്പം താമസിച്ചിരുന്ന യുവാവ് 48കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.