Friday 29 September 2023




സൈനിക സഹകരണം വര്‍ധിപ്പിക്കാന്‍ ചര്‍ച്ച; റഷ്യയിലെ പോര്‍ വിമാന ഫാക്ടറികളും യുദ്ധക്കപ്പലുകളും നേരില്‍ കണ്ട് കിം

By priya.17 Sep, 2023

imran-azhar

 

മോസ്‌കോ: സൈനിക സഹകരണം വര്‍ധിപ്പിക്കാന്‍ റഷ്യയും ഉത്തര കൊറിയയും ചര്‍ച്ചകള്‍ നടത്തി. റഷ്യ സന്ദര്‍ശിച്ചപ്പോള്‍ റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ഗെയ് ഷൈഗുവും ഉത്തര കൊറിയ ഭരണാധികാരി കിം ജോങ് ഉന്നും ചര്‍ച്ച നടത്തി.


പുതിയ നീക്കത്തെ 'പുതിയ പ്രതാപകാലം' എന്നാണ് ഉത്തര കൊറിയ വിശേഷിപ്പിച്ചത്. കിം റഷ്യയിലെ രണ്ട് പോര്‍ വിമാന ഫാക്ടറികള്‍ സന്ദര്‍ശിച്ചു.

 

അതോടൊപ്പം റഷ്യയുടെ ആണവ ശേഷിയുള്ള തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍, ഹൈപ്പര്‍ സോണിക് വിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍ എന്നിവയെല്ലാം നേരില്‍ക്കണ്ടു.

 

ട്രെയിനില്‍ ആര്‍ച്ചോമിലേക്ക് എ്ത്തിയ കിമ്മിനെ റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ഗെയ് ഷൈഗുവും മുതിര്‍ന്ന സൈനിക ജനറല്‍മാരും ചേര്‍ന്ന് സ്വീകരിച്ചു. അപൂര്‍വ്വമായി മാത്രമേ കിം സ്വന്തം രാജ്യത്ത് നിന്ന് പുറത്തുപോകാറുള്ളൂ.

 

കിം ജോങ് ഉന്നുമായുള്ള വ്ളാഡിമിര്‍ പുടിന്റെ കൂടിക്കാഴ്ചയെ വിമര്‍ശിച്ച അമേരിക്കയ്ക്ക് റഷ്യ മറുപടി നല്‍കി. അമേരിക്കയുടെ വിമര്‍ശനം കാപട്യം നിറഞ്ഞതാണെന്നാണ് മറുപടി.

 

'എങ്ങനെ ജീവിക്കണമെന്ന് ഞങ്ങളെ പഠിപ്പിക്കാന്‍ അമേരിക്കയ്ക്ക് അവകാശമില്ലെ'ന്ന് അമേരിക്കയിലെ റഷ്യന്‍ അംബാസഡര്‍ അനറ്റോലി അന്റനോവ് പ്രസ്താവനയില്‍ പറഞ്ഞു.

 

 

 


ഹരിയാനയില്‍ നിന്ന് 4 ഹനുമാന്‍ കുരങ്ങുകള്‍ തലസ്ഥാനത്തെത്തി

 

തിരുവനന്തപുരം: ഹരിയാനയില്‍ നിന്നും 4 ഹനുമാന്‍ കുരങ്ങുകളെ തിരുവനന്തപുരത്ത് എത്തിച്ചു. റോഹാറ്റ്‌സ് മൃഗശാലയില്‍ നിന്നാണ് ഹനുമാന്‍ കുരങ്ങുകളെ തലസ്ഥാനത്തേക്ക് എത്തിച്ചത്.

 

ഇതോടെ തലസ്ഥാന മൃഗശാലയിലെ ഹനുമാന്‍ കുരങ്ങുകളുടെ എണ്ണം ആറായി. ആണ്‍ കുരങ്ങുകള്‍ക്ക് ഒന്നരയും രണ്ടരയും വയസ്സ് പ്രായമുണ്ട്. 3 വയസാണ് പെണ്‍ കുരങ്ങുകളുടെ പ്രായം.

 

കഴിഞ്ഞ ദിവസമാണ് ഇവയെ മൃഗശാലയിലെത്തിച്ചത്. വൈകുന്നേരത്തോടെ തന്നെ ഇവയെ ക്വാറന്റീനിലാക്കി. ഒരു മാസം ക്വാറന്റീനില്‍ ആക്കിയതിന് ശേഷമാണ് ഇവയെ തുറന്ന കൂട്ടിലേക്ക് മാറ്റുന്നത്.

 

ഇവിടെ നിന്ന് 2 കഴുതപ്പുലികളെ നല്‍കിയാണ് കുരങ്ങുകളെ കൊണ്ടുവന്നത്. ഹനുമാന്‍ കുരങ്ങുകളെ മുഴുവന്‍ ഒന്നിച്ച് തുറന്ന കൂട്ടിലേക്ക് മാറ്റാനാണ് സാധ്യത.