Wednesday 16 June 2021




മുഖ്യമന്ത്രി മൂഢസ്വർഗ്ഗത്തിലാണ്, ബിജെപിയെ വേട്ടയാടാൻ ശ്രമിക്കുന്നു-കുമ്മനം രാജശേഖരൻ

By സൂരജ് സുരേന്ദ്രൻ .10 Jun, 2021

imran-azhar

 

 

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് പിണറായി വിജയൻ സർക്കാർ ബിജെപിയെ ബോധപൂർവം വേട്ടയാടുകയാണെന്ന് മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ.

 

മുഖ്യമന്ത്രി മൂഢസ്വർഗ്ഗത്തിലാണ്, പിണറായി സർക്കാരും, പോലീസും ബിജെപിയെ വേട്ടയാടുക എന്ന ലക്ഷ്യത്തോടെ രണ്ടും കൽപ്പിച്ച് രംഗത്തിറങ്ങുകയാണ്.

 

പല കള്ളക്കേസും ചമച്ച് ബി ജെ പി നേതാക്കന്മാരെ ജയിലിലടക്കാൻ പിണറായി സർക്കാർ ശ്രമിക്കുകയാണെന്ന് കുമ്മനം രാജശേഖരൻ തുറന്നടിച്ചു പറഞ്ഞു.

 

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ തുറങ്കലിലടക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും, എന്ത് വിലകൊടുത്തും, ബിജെപിയിലെ മുഴുവൻ പ്രവർത്തകരും സുരേന്ദ്രന് ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

 

സംഭവവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് പരാതി നൽകിയ ശേഷം സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധവും നടത്തി.

 

മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ഒ രാജഗോപാൽ, വി വി രാജേഷ്, സംസ്ഥാന സെക്രട്ടറി എസ് സുരേഷ് എന്നിവരാണ് കുമ്മനത്തിനൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു.