Friday 30 July 2021




കൊടകര കുഴൽപ്പണം: ധര്‍മരാജനെ പലതവണ വിളിച്ചിരുന്നു, സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും മൊഴി നൽകി

By Sooraj Surendran.05 Jun, 2021

imran-azhar

 

 

തൃശൂർ: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ ഡ്രൈവറുടെയും, സെക്രട്ടറിയുടെയും നിർണായക മൊഴി പുറത്ത്. കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിനേയും ഡ്രൈവര്‍ ലിബീഷിനേയുമാണ് ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നത്.

 

കേസിൽ പരാതിക്കാരനായ ധര്‍മരാജനെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പല തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി ഇരുവരും പോലീസിന് മൊഴി നൽകി.

 

എന്നാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് വിളിച്ചിരുന്നതെന്നും ഇവർ പറയുന്നു. എന്നാൽ ഇവർ കൂടി ആലോചിച്ച് നൽകിയ മൊഴിയാണോ എന്നും പോലീസിന് സംശയമുണ്ട്.

 

പോലീസ് അന്വേഷണത്തിൽ ധർമ്മരാജന് തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് വ്യക്തമായിട്ടുണ്ട്.

 

അങ്ങനെ നോക്കുമ്പോൾ ദിപിന്റെയും ലിബിന്റെയും മൊഴി മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്നാണ് പോലീസിന്റെ നിലപാട്.

 

രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ഇരുവരെയും വിട്ടയച്ചത്.