Friday 30 July 2021




പുതിയൊരു കരുത്തായി നമുക്ക് തിരിച്ചുവരണം, അതൊരു പ്രതിജ്ഞയാണ്: കെ.സുധാകരൻ

By Sooraj Surendran.16 Jun, 2021

imran-azhar

 

 

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ ചുമതലയേറ്റു. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പാകുമ്പോഴേക്കും പുതിയൊരു കരുത്തായി നമുക്ക് തിരിച്ചുവരണം.

 

അതൊരു പ്രതിജ്ഞയാണ്. ഇന്ദിരാ ഭവനില്‍ കെ.പി.സി.സി അധ്യക്ഷനായി ചുമതല ഏറ്റെടുത്ത ശേഷം അദ്ദേഹം പറഞ്ഞു.

 

പുതിയ നേതൃത്വത്തിന്റെ മുന്നില്‍ ഒരുപാട് പരിപാടികളും പദ്ധതികളും ചര്‍ച്ചകളും ഉണ്ട്. ഒറ്റക്കെട്ടായി പരിഹാര മാര്‍ഗങ്ങള്‍ കൈകൊള്ളും.

 

ഈ പാര്‍ട്ടിയെ തിരികെ കൊണ്ടുവരാന്‍ നമ്മള്‍ക്ക് സാധിക്കും. ജയവും, പരാജയവുമെല്ലാം ജനാധിപത്യത്തിൽ സ്വാഭാവികമാണ്.

 

നിങ്ങള്‍ക്ക് ആത്മവിശ്വാസം ഇല്ലേ നിങ്ങള്‍ക്ക് ആത്മധൈര്യം ഇല്ലേ തിരിച്ചുവരുമെന്ന് നിങ്ങള്‍ക്ക് പ്രതീക്ഷയില്ലേ.

 

ആ പ്രതീക്ഷയുണ്ടെങ്കില്‍ കര്‍മ്മത്തിന്റെ പാതയിലേക്ക് അഞ്ച് വര്‍ഷം കടന്നു പോകാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? എന്നും സുധാകരൻ പ്രവർത്തകരോട് ചോദിച്ചു.