Kaumudi Plus

സിപിഎം അംഗത്വമെടുക്കാന്‍ ഒരുങ്ങി കെ ടി ജലീൽ ;ജില്ലാ നേതൃത്വത്തെ താത്പര്യം അറിയിച്ചു

സിപിഎം അംഗത്വമെടുക്കാന്‍ ഒരുങ്ങി കെ ടി ജലീൽ ;ജില്ലാ നേതൃത്വത്തെ താത്പര്യം അറിയിച്ചു
X

മലപ്പുറം: ഇടതുപക്ഷ സഹയാത്രികനും മുൻമന്ത്രിയുമായ കെടി ജലീൽ സിപിഎം അംഗത്വമെടുക്കാൻ ഒരുങ്ങുന്നു.അംഗത്വം എടുക്കാനുള്ള താൽപ്പര്യം ജില്ലാ നേതൃത്വത്തെ അറിയിച്ചു. പാർട്ടിക്കൊപ്പം അടിയുറച്ചു നിൽക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് തീരുമാനം.

2006 മുതൽ നാല് തവണ ഇടതുപക്ഷ സ്വതന്ത്രനായി നിയമസഭയിലെത്തിയ ജലീൽ, ആദ്യമായാണ് പാർട്ടി അംഗത്വത്തിനായി അപേക്ഷ നൽകിയത്.

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാഷ്ട്രീയത്തിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.നേരത്തെ എംഎൽഎയായിരുന്നിട്ടും സിപിഎം അംഗത്വമെടുക്കാൻ ജലീൽ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ മാറിയ സാഹചര്യത്തിൽ പാർട്ടിയുടെ ഔദ്യോഗിക വേദികളിലും തീരുമാനങ്ങളിലും സജീവമാകാൻ ജലീലിന് സംഘടനാപരമായ പദവികൾ അനിവാര്യമാണ്.

പാർട്ടി അംഗമാകുന്നതോടെ ജലീലിന് സിപിഎം കമ്മിറ്റികളിൽ നേരിട്ട് ഭാരവാഹിത്വത്തിലേക്ക് വരാൻ സാധിക്കും.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കെ കെടി ജലീൽ പാർട്ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്ന് ലീഗിൽ നിന്നും പുറത്താവുകയായിരുന്നു.

2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച് അട്ടിമറി വിജയം നേടി. പിന്നീട് 2011ലും, 1016ലും 2021ലും തവനൂർ മണ്ഡലത്തിൽ നിന്ന് വീണ്ടും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണയും മത്സരിച്ചെങ്കിലും യുഡിഎഫ് സ്ഥാനാർഥിയായ വി.എസ് ജോയിയോട് പരാജപ്പെട്ടു.

Next Story
Share it