By Lekshmi.07 Dec, 2022
പത്തനംതിട്ട: കലഞ്ഞൂരിൽ വീണ്ടും പുലി ഇറങ്ങി.ടാപ്പിംഗ് തൊഴിലാളികളാണ് രാവിലെ ഇഞ്ചപ്പാറയിൽ പുലിയെ കണ്ടത്.തുടർച്ചയായി ആറാം തവണയാണ് ഈ മേഖലയിൽ പുലിയുടെ സാന്നിധ്യം.പത്തനംതിട്ട കലഞ്ഞൂരിൽ 14 ദിവസത്തിനിടെ പുലിയിറങ്ങുന്നത് ആറാം തവണ.വീടുകളിലെ സിസിടിവികളിൽ ദൃശ്യങ്ങളിൽ പതിഞ്ഞിട്ടും വനം വകുപ്പ് കൂട് സ്ഥാപിച്ചില്ല.
ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ പിടികൂടാൻ നടപടിയെടുക്കാത്ത വനംവകുപ്പിന്റെ രീതിയിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.അതേസമയം കൂട് സ്ഥാപിക്കാൻ വൈഡ് ലൈഫ് വാർഡന്റെ ഉത്തരവ് കിട്ടിയിട്ടില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.