By Priya.07 Nov, 2022
തിരുവനന്തപുരം: കത്ത് തയ്യാറാക്കിയത് താനാണെന്ന് സമ്മതിച്ച് ഡി.ആര് അനില്‍. എസ്.എ.ടി വിഷയത്തില്‍ താന്‍ എഴുതിയ കത്താണ് പുറത്തുവന്നത്. എന്നാല്‍ സിപിഐഎം ജില്ലാ സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടില്ല. കത്ത് പുറത്ത് വന്നത് അന്വേഷിക്കണം.
പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലാണ് കത്ത് നല്‍കിയത്. എസ്.എ.ടി നിയമനങ്ങള്‍ ഇപ്പോഴും നികത്തിയിട്ടില്ലെന്നും മേയറുടെ കത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി.
കത്ത് വിവാദം സംബന്ധിച്ച് അപവാദപ്രചാരണങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നതെന്നും പ്രതിപക്ഷത്തിന്റെ രാജി ആവശ്യം തമാശയാണെന്നും തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ ആര്യ രാജേന്ദ്രന് ഇന്നലെ പ്രതികരിച്ചിരുന്നു.
വളരെ ഗൗരവമേറിയ വിഷയമായതിനാലാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.പിന്നീട് പൊലീസില്‍ പരാതി നല്‍കും. മേയര്‍ സെക്ഷനാണ് ലെറ്റര്‍ പാഡുകള്‍ സൂക്ഷിക്കുന്നത്. ഓഫീസിലെ ആര്‍ക്കും എടുക്കാനാവുന്ന രൂപത്തിലാണ് ലെറ്റര്‍ പാഡുകള്‍ ഉള്ളത്.
ഇക്കാര്യത്തില്‍ പ്രാഥമിക പരിശോധന നടത്തിയിട്ടുണ്ട്.ഓഫീസില്‍ നിന്നും ഒരു പ്രശ്നവുമുണ്ടായിട്ടില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു. പ്രതിപക്ഷത്തിന്റെ രാജി ആവശ്യം തമാശയാണ്.
അന്വേഷിക്കാമെന്നും സത്യാവസ്ഥ പുറത്തു കൊണ്ടുവരാമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നെ അന്വേഷണത്തിന്റെ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
താന്‍ നേരിട്ടോ അല്ലാതെയോ കത്ത് എഴുതിയിട്ടും ഒപ്പിട്ടിട്ടുമില്ല. ലെറ്റര്‍ഹെഡിന്റെ ഭാഗവും ഒപ്പ് വരുന്ന ഭാഗവും കത്തിന്റെ കോപ്പിയില്‍ അവ്യക്തമാണ്. ഈ കാലത്ത് വ്യാജക്കത്ത് നിര്‍മിക്കുക പ്രയാസമുള്ള കാര്യമല്ലെന്ന് എല്ലാവര്ക്കും അറിയാമല്ലോ.
നിയമനത്തില്‍ ഒരു ഇടപെടലും നടത്തിയിട്ടില്ല. എഡിറ്റ് ചെയ്യപ്പെട്ട കോപ്പിയാണ് താന്‍ കണ്ടത്. കണ്ടന്റ് വ്യക്തമാകുന്ന രൂപത്തിലാണ് അത് എടുത്തിട്ടുള്ളത്. സര്‍ക്കാര്‍ ഇടപെടല്‍ കൂടി തേടിയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
ഇക്കാര്യത്തില്‍ മേയറുടെ ഓഫീസിനെ സംശയിക്കാനാവില്ല. മേയര്‍ സെക്ഷനില്‍ ക്രമക്കേട് നടന്നതായി സംശയമില്ല. ഇക്കാര്യത്തിലുള്ള മാധ്യമപ്രവര്‍ത്തകരുടെ ഇടപെടല്‍ കൗതുകകരമാണ്. മുഖ്യമന്ത്രിക്ക് പരാതി നല്‍കണം എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു.
ഇക്കാര്യത്തില്‍ തനിക്ക് ഒന്നും ഒളിക്കാനില്ല. മേയറുടെ ഓഫീസോ താനോ കത്ത് നല്‍കിയിട്ടില്ല. കത്തിന്റെ ഉറവിടം പരിശോധിക്കണം. മേയറുടെ ഓഫീസിനേയും തന്നെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചിട്ടുണ്ട്.
എംപ്ലോയ്മെന്റിന് നിയമങ്ങള്‍ വിട്ടത് സര്‍ക്കാരുമായി ആലോചിച്ചാണ്. മുഖ്യമന്ത്രിയും തദ്ദേശ മന്ത്രിയും ആലോചിച്ചെടുത്ത തീരുമാനമാണത്. സുതാര്യമായി നിയമനം നടത്തും. ഡിജിറ്റല്‍ ഒപ്പ് ഇല്ല.
താന്‍ സ്ഥലത്തില്ലെങ്കില്‍ ഫയലുകള്‍ മെയില്‍ ചെയ്ത് ഒപ്പിട്ട് തിരിച്ച് മെയില്‍ ചെയ്യുന്നതാണ് പതിവ്. ഒരൊറ്റ തവണയേ അങ്ങനെ ചെയ്തിട്ടുള്ളു. കത്ത് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തത് സംബന്ധിച്ച് പാര്‍ട്ടി അന്വേഷണം നടത്തുമെന്നും അവര്‍ വ്യക്തമായി.