Sunday 11 June 2023




ലൈഫ് മിഷന്‍ അഴിമതി; ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി

By Priya .26 May, 2023

imran-azhar

 

കൊച്ചി: ലൈഫ് മിഷന്‍ അഴിമതി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി.കൊച്ചിയിലെ വിചാരണ കോടതിയുടേതാണ് നടപടി.

 

ചികിത്സയുമായി ബന്ധപ്പെട്ട കാരണം പറഞ്ഞാണ് ശിവശങ്കര്‍ വിചാരണ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.ലൈഫ് മിഷന്‍ കേസില്‍ ഒന്നാം പ്രതിയാണ് ശിവശങ്കര്‍.

 

ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. യുണിടാക് ഉടമയും കേസിലെ ഏഴാം പ്രതിയുമായ സന്തോഷ് ഈപ്പന്‍ ജാമ്യ ഉപാധികളില്‍ ഇളവ് തേടി നല്‍കിയ ഹര്‍ജിയും കോടതി തളളി.

 

തന്റെ പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്നായിരുന്നു സന്തോഷ് ഈപ്പന്റെ ആവശ്യം.വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നാണ് ശിവശങ്കര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നത്.