By parvathyanoop.05 Feb, 2023
വിശാഖപട്ടണം: വാഹനാപകടത്തില്‍ മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം.ആന്ധ്രാപ്രദേശില്‍ ശ്രീകാകുളം ജില്ലയിലെ അമുദാലവലസ മണ്ഡാടിയിലാണ് സംഭവം നടന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടമുണ്ടായത്.200-ഓളം തൊഴിലാളികള്‍ റോഡിലൂടെ നടന്നു പോകും വഴി് ലോറി ഇടിച്ചു കയറി.മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.ലോറി ഡ്രൈവര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.