By Priya .23 Jul, 2022
ബംഗളൂരുവില്‍ കാണാതായ തത്തയെ കണ്ടുപിടിച്ച് നല്‍കിയ യുവാവിന് പാരിതോഷികം ലഭിച്ചത് 85,000 രൂപ. തത്തയെ കണ്ടുപിടിക്കുന്നവര്‍ക്ക് 50,000 രൂപയാണ് ഉടമ പ്രഖ്യാപിച്ചിരുന്നത്. ഇപ്പോള്‍ അതില്‍ കൂടുതല്‍ പണമാണ് പാരിതോഷികമായി ലഭിച്ചിരിക്കുന്നത്.
ആഫ്രിക്കന്‍ തത്തയായ റുസ്തമിനെ ജൂലൈ 16നാണ് കാണാതാവുന്നത്. കര്‍ണാടകയിലെ തുമകുരുവിലെ വീട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലേക്കാണ് തത്ത പറന്ന് പോയത്. തത്തയെ കണ്ട ശ്രീനിവാസന്‍ എന്ന ആള്‍ വീട്ടിലേക്ക് കൊണ്ടുപോയി.
അതിന് ശേഷമാണ് തത്തയെ അതിന്റെ ഉടമ തിരയുന്നുണ്ടെന്ന് ശ്രീനിവാസ് അറിയുന്നത്.തത്തയെ അതിന്റെ ഉടമയായ അര്‍ജുന് തിരികെ നല്‍കി.ശ്രീനിവാസിന് 85,000 രൂപയാണ് ഉടമ നല്‍കിയത്.തത്തയെ കണ്ടെത്തി നന്നായി പരിചരിച്ചതുകൊണ്ടാണ് 35,000 രൂപ കൂടി അധികം നല്‍കിയത്.
തത്തയെ കാണാനില്ലെന്ന് പറഞ്ഞ് അര്‍ജുനും കുടുംബവും പോസ്റ്ററുകള്‍ നഗരത്തില്‍ ഒട്ടിച്ചിരുന്നു. ഇത് കണ്ടാണ് ശ്രീനിവാസ് അര്‍ജുനുമായി ബന്ധപ്പെട്ടത്. കഴിഞ്ഞ രണ്ടര വര്‍ഷമായി അര്‍ജുന്റെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയായിരുന്നു ആ തത്ത.