By Lekshmi.10 Jun, 2023
കോട്ടയം: ഒപ്പം താമസിച്ചിരുന്ന യുവാവ് 48കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തലപ്പലം അമ്പാറയില്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. പ്രതിയായ കൊച്ചുപുരക്കല്‍ ബിജുമോനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
ബന്ധുക്കള്‍ കൂടിയായ ഭാര്‍ഗവിയും ബിജുമോനും കഴിഞ്ഞ രണ്ടുവര്‍ഷമായി ഒരുമിച്ചാണ് താമസം. കഴിഞ്ഞദിവസം രാത്രി മദ്യപിച്ചശേഷം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ബിജുമോന്‍ ഭാര്‍ഗവിയെ കമ്പിപാര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കൃത്യംനടത്തിയ ശേഷം ബിജുമോന്‍ തന്നെയാണ് സ്‌റ്റേഷനിലെത്തി വിവരം അറിയിച്ചത്.