By Priya.02 Jul, 2022
ഇംഫാല്‍:കനത്ത മഴയെത്തുടര്‍ന്ന് മണിപ്പുരിലെ നോനെ ജില്ലയിലുള്ള തുപുലില്‍ റെയില്‍പാത നിര്‍മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ 81 പേര്‍ മരിച്ചതായി മണിപ്പുര്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ്.ഇനിയും 55 പേരെ കണ്ടെത്താനുണ്ട്.രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകാന്‍ മൂന്നുദിവസമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.മരിച്ചവരില്‍ പത്തുപേര്‍ ടെറിട്ടോറിയല്‍ ആര്‍മി ജവാന്മാരാണെന്നും ഇതില്‍ ഒന്‍പതുപേര്‍ ബംഗാളില്‍നിന്നുള്ളവരാണെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. മഖുവാം മേഖലയ്ക്കു സമീപത്തുള്ള തുപുല്‍ യാര്‍ഡ് റെയില്‍വേ നിര്‍മാണ ക്യാംപിനു സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. റെയില്‍വൈ ലൈന്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ഉദ്യോഗസ്ഥരും തൊഴിലാളികളും അവര്‍ക്ക് സുരക്ഷ നല്‍കാനായി ഉണ്ടായിരുന്ന ജവാന്‍മാരുമാണ് അപകടത്തില്‍പെട്ടത്. പ്രദേശത്ത് കരസേന, അസം റൈഫിള്‍സ്, ദുരന്ത നിവാരണ സേന എന്നിവയുടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.