Saturday 10 June 2023




വെൽക്കം ടു ദി വേൾഡ്; മൂന്നാമത്തെ പെൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് സക്കർബർഗ്

By Lekshmi.26 Mar, 2023

imran-azhar

 

 

വാഷിംഗ്ടണ്‍: ജീവിതത്തിലെ പുതിയ സന്തോഷം ലോകത്തോട് പങ്കുവച്ച്‌ ഫേസ്ബുക്ക് സഹസ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്.തനിക്കും ഭാര്യ പ്രിസില്ല ചാനിനും ഒരു മകള്‍ കൂടി ജനിച്ചന്ന് സന്തോഷ വാര്‍ത്തയാണ് സക്കര്‍ബര്‍ഗ് പങ്കുവെച്ചിരിക്കുന്നത്.സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം ഈ വാര്‍ത്ത അറിയിച്ചത്.

 

 

 

 

ഔറേലിയ എന്നാണ് മൂന്നാമത്തെ പെണ്‍കുഞ്ഞിന് പേരിട്ടിരിക്കുന്നത്.ഈ ലോകത്തേക്ക് സ്വാഗതം, ഔറേലിയ ചാന്‍ സുക്കര്‍ബര്‍ഗ്, നീ ഒരനുഗ്രമാണ് എന്നാണ് മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് മാര്‍ക്ക് സക്കര്‍ബര്‍ഗ് കുറിച്ചത്.

 

 

 

 

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മെറ്റയുടെ മേധാവി തന്റെ ഭാര്യ ഗർഭിണിയാണെന്ന വാർത്ത പുറത്തുവിട്ടത്.ഒത്തിരി സ്‌നേഹമുണ്ട്. മാക്സിനും ഓഗസ്റ്റിനും അടുത്ത വർഷം ഒരു പുതിയ കൂട്ടുകാരിയെ ലഭിക്കുമെന്ന വിവരം പങ്കിടുന്നതിൽ സന്തോഷമുണ്ട് എന്നായിരുന്നു സക്കർബർഗിന്റെ അന്നത്തെ കുറിപ്പ്.