Kaumudi Plus

വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം;പതിനായിരങ്ങള്‍ മരിച്ചതായി റിപ്പോര്‍ട്ട്; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു

വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം;പതിനായിരങ്ങള്‍ മരിച്ചതായി റിപ്പോര്‍ട്ട്; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു
X

കാരക്കസ്‌: വെനസ്വേലയിൽ വൻ ഭൂകമ്പം. ആയിരങ്ങൾ മരിച്ചതായി റിപ്പോർട്ട്. നിരവധി കെട്ടിടങ്ങൾ തകർന്നു. ഒരുമിനിറ്റിനുള്ളിൽ 7.5, 7.1 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായത്. തലസ്ഥാനമായ കാരക്കാസിന് പടിഞ്ഞാറാണ് ശക്തമായ ഭൂചലനം ഉണ്ടായത്.ദുരന്ത നിവാരണ ഏജൻസിയായ യുഎൻജിആർഡി ഭൂചലനത്തിന് പിന്നാലെ സുനാമി ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളഞ്ഞു.ബുധനാഴ്ച വൈകുന്നേരമാണ് വെനസ്വേലയെ നടുക്കി തുടർച്ചയായ ശക്തമായ ഭൂചലനങ്ങൾ ഉണ്ടായത്. തലസ്ഥാനമായ കാരക്കാസിൽ നിരവധി കെട്ടിടങ്ങൾ തകർന്നു വീണു.ആദ്യ ഭൂചലനം 7.1 തീവ്രതയാണ് രേഖപ്പെടുത്തിയതെന്നും ഇതിന്റെ പ്രഭവകേന്ദ്രം കാരക്കാസിന് ഏകദേശം 168 കിലോമീറ്റർ പടിഞ്ഞാറ് കരീബിയൻ തീരത്ത് സ്ഥിതി ചെയ്യുന്ന മൊറോൺ എന്ന പ്രദേശത്തിന് പടിഞ്ഞാറാണെന്നും യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. തൊട്ടുപിന്നാലെ, ഒരു മിനിറ്റിനുള്ളിൽ തന്നെ അതിനേക്കാൾ വലിയ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനവും ഉണ്ടായി. പതിനായിരത്തിനും ഒരുലക്ഷത്തിനും ഇടയിൽ ആളുകൾ മരിച്ചതായുമാണ് വിവരം

Next Story
Share it