Kaumudi Plus

ഖത്തറിലെ പ്രകൃതിവാതക ഹബ്ബിൽ വൻ സ്‌ഫോടനം; 54 പേര്‍ക്ക് പരിക്ക്, 18 പേരെ കാണാതായി

ഖത്തറിലെ പ്രകൃതിവാതക ഹബ്ബിൽ വൻ സ്‌ഫോടനം; 54 പേര്‍ക്ക് പരിക്ക്, 18 പേരെ കാണാതായി
X

ദോഹ: ഖത്തറിലെ പ്രമുഖ പ്രകൃതിവാതക കയറ്റുമതി ടെർമിനലായറാസ് ലഫാൻ വ്യാവസായിക മേഖലയിലെ പ്ലാന്റിലുണ്ടായ സ്‌ഫോടനത്തിൽ 54 തൊഴിലാളികൾക്ക് പരിക്കേറ്റു. 18 പേരെ കാണാതായി . യുദ്ധം സ്ഥിരമായി അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ തുടരുന്നതിനിടെ, ഹോർമൂസ് കടലിടുക്കിലെ സംഘർഷം അയഞ്ഞതോടെയാണ്, കയറ്റുമതി ടെർമിനൽ പ്രവർത്തനം പുനരാരംഭിക്കാനുള്ള ശ്രമം ഖത്തർ ആരംഭിച്ചത്. സ്‌ഫോടനത്തിലുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമായിട്ടില്ല. വലിയ നാശമുണ്ടായതായാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം സൂചിപ്പിക്കുന്നത്.ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ഉൽപ്പാദകരിൽ ഒന്നായ ഖത്തറിലെ ഈ സ്‌ഫോടനം ആഗോള ഊർജ്ജ വിപണിയിൽ വലിയ പ്രതിസന്ധിക്ക് കാരണമാകും .ഇത്രയും വലിയ സ്‌ഫോടനം നടന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ഊർജ്ജ വിപണിയിൽ വലിയ വ്യതിയാനങ്ങൾ ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകൾ.

Next Story
Share it