വയനാട്ടിൽ തുരങ്കപാത നിർമ്മാണസ്ഥലത്ത് വൻ മണ്ണിടിച്ചിൽ ;നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

കൽപ്പറ്റ: വയനാട് മീനാക്ഷി പാലത്തിന് സമീപം കള്ളാടി തുരങ്കപാത നിർമാണ സ്ഥലത്ത് വൻ മണ്ണിടിച്ചിലിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നു . മണ്ണിനടിയിൽ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തി. പാലത്തിനടുത്തുള്ള കുന്ന് വൻതോതിൽ ഇടിഞ്ഞ് റോഡിലേക്കും അടുത്തുള്ള പുഴയിലേക്കും ഇറങ്ങിയിരിക്കുന്ന അവസ്ഥയാണ്. മുഖ്യമന്ത്രി വിഡി സതീശൻ സ്ഥിതിഗതികൾ വിലയിരുത്തി. രണ്ട് മന്ത്രിമാർ വയനാട്ടിലേക്ക് തിരിക്കും.മന്ത്രിമാരായ ടി സിദ്ദിഖും എപി അനിൽ കുമാറും സംഭവസ്ഥലത്തെത്തും. മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി വാഹനങ്ങളും കുടങ്ങിയിട്ടുണ്ട്. ഇതിനടുത്ത് നിർമാണം നടന്നിരുന്ന സ്ഥലത്ത് പണിയെടുത്തിരുന്ന ഒരു തൊഴിലാളിയെ മണ്ണിനടിയിൽനിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. വയനാട്ടിൽ ഇന്നലെ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയിരുന്നത്. പാലത്തിലൂടെ കടന്നുപോയിരുന്ന വാഹനങ്ങളോ ആളുകളോ മണ്ണിടിച്ചിലിൽ പെട്ടുപോയിട്ടുണ്ടോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ആർആർടി സംഘത്തോട് പ്രദേശത്തേക്ക് നീങ്ങാൻ മന്ത്രി ടി. സിദ്ദിഖ് നിർദേശം നൽകി.അടിയന്തര രക്ഷാപ്രവർത്തനത്തിനുള്ള നടപടികൾ സ്വീകരിച്ചതായി തിരുവമ്പാടി എംഎൽഎ സി.കെ.കാസിം പറഞ്ഞു. നിരവധിപേർ മണ്ണിനടിയിൽ കുടുങ്ങിയെന്നു സംശയിക്കുന്നതായി മുൻ പഞ്ചായത്ത് അംഗം അബ്ദുൾസലാം പറഞ്ഞു. ബസ് സ്റ്റോപ്പ് തകർന്നു. പാലത്തിനു മുകളിൽ മണ്ണ് നിറഞ്ഞു. പാലം ഇടിയാൻ സാധ്യതയുണ്ട്. താഴെയുള്ള വീട്ടുകാരെ മാറ്റി താമസിപ്പിച്ചു. നിർമാണ തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു എന്നും അബ്ദുൾ സലാം പറഞ്ഞു.
മീനങ്ങാടിയിൽ നിന്നുള്ള എൻഡിആർഎഫ് യൂണിറ്റ് ഉടൻ സംഭവ സ്ഥലത്തെത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കോഴിക്കോടുള്ള സംഘത്തോടും വയനാട്ടിൽ എത്താൻ നിർദേശിച്ചു. വയനാട് ജില്ലാ കലക്ടറുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു.

