By Priya .26 Mar, 2023
അമേരിക്കയിലെ മിസിസിപ്പിലുണ്ടായ ചുഴലിക്കാറ്റില്‍ 26 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും നാലുപേരെ കാണാതാവുകയും ചെയ്തു. ചുഴലിക്കാറ്റില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു.
നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.മേഖലയില്‍ 11 ചുഴലിക്കാറ്റുകള്‍ വീശിയടിച്ചെന്നാണ് റിപ്പോര്‍ട്ട്.പല പ്രദേശങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
റോഡ് ഗതാഗതം താറുമാറായി. തെക്കന്‍ സംസ്ഥാനങ്ങളില്‍ അതിതീവ്ര മഴയാണ് അനുഭവപ്പെടുന്നത്.113 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് വീശിയത്. സില്‍വര്‍ സിറ്റിയിലും റോളിങ് ഫോക്കിലും കനത്ത നാശനഷ്ടം ഉണ്ടായി.
വിനോന, അമോറി പട്ടണങ്ങളിലും ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു.അലബാമയില്‍ ശക്തമായ കാറ്റ് അനുഭവപ്പെട്ടു.ചുഴലിക്കാറ്റ് നാശം വിതച്ച മേഖലയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടിയന്തിര സഹായം പ്രഖ്യാപിച്ചു. നാശനഷ്ടത്തിന്റെ ദൃശ്യങ്ങള്‍ ഹൃദയഭേദകമെന്ന് ജോ ബൈഡന്‍ പ്രതികരിച്ചു.