Friday 29 September 2023




'എം പി ഫണ്ട് എവിടെ ചെലവാക്കുന്നു എന്നറിയില്ല'; തരൂരിനെ വിമര്‍ശിച്ച് ശിവന്‍കുട്ടി

By Priya .17 May, 2023

imran-azhar

 

തിരുവനന്തപുരം: തിരുവനന്തപുരം എം പി ശശി തരൂരിനെ വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.അദാലത്ത് അടക്കമുള്ള പരിപാടികളില്‍ ശശി തരൂര്‍ പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനവുമായി ശിവന്‍കുട്ടി രംഗത്തെത്തിയത്.

 

എം പി ഫണ്ട് എവിടെ ചെലവാക്കുന്നു എന്നറിയില്ലെന്നും ഒന്നും ചെയ്തില്ലെങ്കിലും ജയിക്കുമെന്ന തോന്നലാണ് തരൂരിനുള്ളതെന്നും ശിവന്‍കുട്ടി പറഞ്ഞു.

 

തിരുവനന്തപുരത്തെ മന്ത്രിമാരുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മന്ത്രിമാരായ ആന്റണി രാജു, ജി ആര്‍ അനില്‍ എന്നിവരും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.