Kaumudi Plus

താരസംഘടനയായ അമ്മ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് പിരിച്ചുവിടണം: ജി സുധാകരന്‍

താരസംഘടനയായ  അമ്മ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് പിരിച്ചുവിടണം: ജി സുധാകരന്‍
X

ആലപ്പുഴ: താരസംഘടനയായ അമ്മ പിരിച്ചുവിടണമെന്ന് മുൻമന്ത്രി ജി. സുധാകരൻ. 'അമ്മ' എന്ന് പറയുന്ന സംഘടന കേരളീയ സമൂഹത്തിൽ ഒരുതരത്തിലുള്ള സ്വാധീനവും ചെലുത്തുന്നില്ല. സാധാരണക്കാർക്ക് യാതൊരു താത്പര്യവുമില്ലാത്ത കാര്യങ്ങളാണ് സംഘടനയിൽ നടക്കുന്നതെന്നും സുധാകരൻ പറഞ്ഞു.സാഹിത്യ ലോകത്ത് തനി ഗ്രൂപ്പിസമാണ്. സിനിമയിൽ അതിനേക്കാൾ മോശമാണ്. അമ്മ എന്നൊരു സംഘടന. എന്തൊരു വഴക്കാണ് അവിടെ?. എന്ത് കാര്യം?. ഇവർ കേരളീയ സമൂഹത്തിൽ എന്തെങ്കിലും സ്വാധീനം ചെലുത്തുന്നുണ്ടോ?. സാധാരണക്കാർക്കൊന്നും അറിയില്ല. അവരുടെ സിനിമ കണ്ട് ഇഷ്ടപ്പെടുന്നുണ്ടാവും. അമ്മ എന്ന സംഘടനയിൽ നടക്കുന്ന കാര്യങ്ങൾ നാട്ടുകാർക്ക് യാതൊരു താല്പര്യവുമില്ല. സുധാകരൻ പറഞ്ഞു.നാട്ടിലുള്ള സാംസ്‌കാരിക മേഖലയിലെ ഉയർന്ന വ്യക്തിത്വങ്ങളായി നിൽക്കേണ്ടവരാണ് സിനിമാതാരങ്ങൾ. ജനങ്ങൾ അവരെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. അവർ ഒരു സംഘടന ഉണ്ടാക്കി. സംഘടനകൾക്ക് തന്നെ അപമാനമല്ലേ ഇത്. അതുകൊണ്ട് മോഹൻലാലും മമ്മൂട്ടിയും ഇടപെട്ട് അവസാനിപ്പിക്കണം. പിരിച്ചുവിടണം. ഒരാവശ്യവുമില്ല. ജി സുധാകരൻ അഭിപ്രായപ്പെട്ടു.

Next Story
Share it