By Lekshmi.10 Jun, 2023
അംബാനി കുടുംബത്തിലേയ്ക്ക് അടുത്തിടെ ഒരു പുതിയ അതിഥി കൂടി വന്നിരുന്നു. അത് വലിയൊരു വാര്‍ത്ത തന്നെയായിരുന്നു. മുകേഷ് അംബാനി നിത അംബാനി ദമ്പതികളുടെ മൂത്ത മകനായ ആകാശ് അംബാനിക്കും ഭാര്യ ശ്ലോക അംബാനിക്കുമാണ് ഒരു പെണ്‍കുഞ്ഞ് പിറന്നു. അംബാനി കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തിന്റെ വരവിനെ ആഘോഷിക്കുകയാണ് മുകേഷ് അംബാനിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരാധകരും.
ഇപ്പോഴിതാ കുഞ്ഞതിഥിയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ്. വേദ ആകാശ് അംബാനി എന്നാണ് കുട്ടിയുടെ പേര്. കുട്ടിയുടെ പേര് വെളിപ്പെടുത്തി കൊണ്ടുള്ള കാര്‍ഡ് ആകാശ് അംബാനിയും ശ്ലോക അംബാനിയും സമൂഹ മാധ്യമങ്ങളിലൂടെ ആണ് പങ്കുവച്ചത്. മൂത്തമകന്‍ സഹോദരിയുടെ പേര് വെളിപ്പെടുത്തുന്ന പോലെയാണ് കാര്‍ഡ് ഡിസൈന്‍ ചെയ്തത്. മെയ് 31നാണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. ആകാശ് അംബാനിക്കും ശ്ലോക അംബാനിക്കും 2021 ഡിസംബറിലാണ് ആദ്യ കുഞ്ഞ് ജനിച്ചത്. പൃഥ്വി അംബാനിക്ക് രണ്ട് വയസ് ആകുമ്പോഴാണ് കൂട്ടിന് ഒരു അനുജത്തി കൂടെ കുടുംബത്തിലേക്ക് എത്തിയത്.