By Greeshma Rakesh.16 Sep, 2023
വാഷിംഗ്ടന്‍: ഇക്കഴിഞ്ഞ ജൂണ്‍ ഓഗസ്റ്റ് കാലയളവില്‍ ഭൂമിയില്‍ അനുഭവപ്പെട്ടത് റെക്കോര്‍ഡ് ചൂട്. അമേരിക്കന്‍ സ്‌പേസ് ഏജന്‍സിയായ നാസയും നാഷനല്‍ ഓഷാനിക് ആന്‍ഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്‍ (എന്‍ഒഎഎ) നടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്.
ജൂണ്‍ ആഗസ്റ്റ് കാലയളവില്‍ ഉത്തരാര്‍ധ ഗോളത്തില്‍ ചൂടേറിയ വേനല്‍ക്കാലവും ദക്ഷിണാര്‍ധ ഗോളത്തില്‍ ചൂട് കൂടിയ ശൈത്യകാലവും ആയിരുന്നു. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ മുന്‍ വേനല്‍ക്കാലങ്ങളേക്കാള്‍ 0.23 ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടുതലായിരുന്നെന്നു നാസ വ്യക്തമാക്കി. ആഗസ്റ്റിലെ താപനില പതിവുള്ളതിനേക്കാള്‍ 1.2 ഡിഗ്രി സെല്‍ഷ്യസ് ഉയരുകയും ചെയ്തു.
ആഗോള താപതരംഗം ശക്തമാകുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പുതിയ കണക്ക് പുറത്തുവന്നത്. കാനഡ, ഹവായ് എന്നിവിടങ്ങളിലെ കാട്ടുതീ തെക്കേ അമേരിക്ക, ജപ്പാന്‍, യൂറോപ്പ്, യുഎസ് പ്രദേശങ്ങളിലെ ചൂട് കൂട്ടാന്‍ കാരണമായി.
ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളലാണ് കാലാവസ്ഥാ വ്യതിയാനത്തിനും ലോകമാകെ ചൂട് ഉയരുന്നതിനും മുഖ്യകാരണമെന്നാണ് കണ്ടെത്തല്‍. സമുദ്രങ്ങളിലെ താപതരംഗങ്ങളും എല്‍നിനോ പ്രതിഭാസവും ഈ വര്‍ഷത്തെ ചൂടു കൂട്ടിയെന്നും നാസ ചൂണ്ടിക്കാട്ടി.
പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന സൗദി അറേബ്യന്‍ വനിതയുടെ പരാതി; മല്ലു ട്രാവലര്‍ക്കെതിരെ കേസ്
കൊച്ചി: വ്‌ലോഗര്‍ മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന ഷക്കീര്‍ സുബാനെതിരെ കേസ്. അഭിമുഖത്തിന് ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന സൗദി അറേബ്യന്‍ വനിതയുടെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.
വെള്ളിയാഴ്ചാണ് പരാതി നല്‍കിയത്. അഭിമുഖത്തിനായി വിളിച്ചു വരുത്തിയായിരുന്നു പീഡനമെന്നാണ് പരാതി. അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്കാണ് മല്ലു ട്രാവലര്‍ ഇവരെ ക്ഷണിച്ചത്. ഹോട്ടലിലെത്തിയപ്പോള്‍ മല്ലു ട്രാവലര്‍ അപമര്യാദയായി പെരുമാറിയുകയും പീഡിപ്പിക്കാന്‍ ശ്രമിച്ചതായും എന്നും പരാതിയില്‍ പറയുന്നു.
വാഹനങ്ങളെക്കുറിച്ചും യാത്രകളെകുറിച്ചും സമൂഹ മാധ്യമങ്ങളില്‍ വീഡിയോസ് പോസ്റ്റ് ചെയ്താണ് മല്ലു ട്രാവലര്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യയില്‍ ലഭ്യമല്ലാത്ത ആഡംബര വാഹനങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ ചെന്ന് ഓടിച്ച് നോക്കി അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന വീഡിയോകളാണ് മല്ലു ട്രാവലറെ പ്രശസ്തനാക്കിയത്.