Friday 29 September 2023




ഭൂമിക്ക് പുറത്തും ജീവന്‍!; അജ്ഞാതപേടകങ്ങളെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക ഗവേഷണ ഡയറക്ടറെ നിയമിച്ച് നാസ

By Greeshma Rakesh.15 Sep, 2023

imran-azhar

 

 

ന്യൂയോര്‍ക്ക്: ഭൂമിക്കു പുറത്തും ജീവനുണ്ടെന്നാണു കരുതുന്നതെന്നും ഭൂമിയെ പോലെ പ്രപഞ്ചത്തില്‍ ജീവസാധ്യതയുള്ള ഗ്രഹം വരുംകാലങ്ങളില്‍ കണ്ടെത്തുമെന്നും നാസ മേധാവി ബില്‍ നെല്‍സണ്‍. നാസയുടെ അജ്ഞാതപേടകങ്ങളെക്കുറിച്ചുള്ള പഠനങ്ങളും നിഗമനങ്ങളും റിപ്പോര്‍ട്ടായി പുറത്തിറക്കുകയായിരുന്നു അദ്ദേഹം.

 


അതെസമയം യുഎഫ്ഒ പ്രതിഭാസങ്ങള്‍ യുഎസിന്റെ വ്യോമസുരക്ഷയ്ക്ക് ഹാനികരമാണെന്നാണ് റിപ്പോര്‍ട്ടില്‍പറയുന്നത്. മാത്രമല്ല അജ്ഞാത പേടകങ്ങള്‍ക്ക് അന്യഗ്രഹജീവികളുമായി ബന്ധമുണ്ടോയെന്നതില്‍ വ്യക്തതയില്ല. ഈ പേടകങ്ങളെന്താണെന്നും ആര്‍ക്കും അറിയില്ല. അടുത്തിടെ വളരെ വിശ്വാസ്യതയുള്ള വ്യക്തികള്‍ പോലും അജ്ഞാത പേടകങ്ങള്‍ കണ്ടെന്ന് വിവരം നല്‍കി.

 


നൂതന സാങ്കേതികവിദ്യകള്‍, ബഹിരാകാശ പേടകങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് അന്യഗ്രഹജീവികളെക്കുറിച്ച് പഠനം നടത്തണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. അജ്ഞാതപേടകങ്ങളെക്കുറിച്ച് പഠനം നടത്തുന്നതിനായി പ്രത്യേകമൊരു ഗവേഷണ ഡയറക്ടറെ നിയമിച്ചെന്നും നാസ അറിയിച്ചു.