സാമൂഹിക സേവന രംഗത്തെ മികവിനുള്ള ജംനാലാല്‍ ബജാജ് പുരസ്കാരം മലയാളി ഡോക്ടര്‍ ദമ്പതികളായ റെജി ജോര്‍ജ്, ലളിത റെജി, ബിഹാറിലെ സാമൂഹിക പ്രവര്‍ത്തക സുധ വര്‍ഗീസ് എന്നിവര്‍ സ്വന്തമാക്കി.
ദീര്ഘായുസ്സോടെയും ആരോഗ്യത്തോടെയും ഇരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടേ എന്ന് മോദി ആശംസിച്ചു. 'എക്സ്' പ്ലാറ്റഫോമിലൂടെയാണ് മോദി ജന്മദിനാശംസകള് നേര്‍ന്നത്.
യഥാർത്ഥ ടോളിൽ നിന്ന് യാത്രക്കാരെ രക്ഷപ്പെടാൻ സഹായിക്കുന്ന രീതിയിൽ ഗുജറാത്ത് ഹൈവേയിൽ വ്യാജ ടോൾ പ്ലാസ.സംഭവത്തിൽ സെറാമിക് ഫാക്ടറി ഉടമയടക്കം അഞ്ച് പേർക്കെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനസ്വാധീനമുള്ള ആഗോളനേതാക്കളുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോണിങ് കണ്‍സള്‍ട്ട് എന്ന സ്ഥാപനത്തിന്റെ 'ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിങ് ട്രാക്കര്‍' സര്‍വേയില്‍ 76 ശതമാനം റേറ്റിങ്ങുമായാണ് പ്രധാനമന്ത്രി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
ഐഎസ് ഭീകരരെ കണ്ടെത്തുന്നതിന് എന്‍ഐഎയുടെ റെയ്ഡ്.
ഉത്തര്‍പ്രദേശിലെ മൗ ജില്ലയില്‍ ഹല്‍ദി ആഘോഷത്തിനിടെ മതില് ഇടിഞ്ഞ് വീണ് 6 പേര് മരിച്ചു. ഒരു കുട്ടിയും അഞ്ചു സത്രീകളുമാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. സംഭവത്തില്‍ 23 പേര്‍ക്ക് പരുക്കേറ്റു.
നാവികസേനയിൽ 9,119 നാവികരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് ലോക്സഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പറഞ്ഞു.ഇതിൽ തന്നെ 1777 പോസ്റ്റുകൾ ഉദ്യോഗസ്ഥ തലത്തിലുളളതാണ്.
മഹുവയെ പുറത്താക്കാൻ സഭയ്ക്ക് അധികാരമില്ലെന്ന് തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് എംപിമാർ വാദിച്ചെങ്കിലും അത് ഫലം കണ്ടില്ല.
ഇന്ത്യയിൽ നിന്നുള്ള ഉള്ളി കയറ്റുമതിയിൽ നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. അടുത്തവർഷം മാർച്ച് 31 വരെയാണ് നിരോധനം.
തെലങ്കാന മുന്‍ മുഖ്യമന്ത്രിയും ബിആര്‍എസ് നോതാവുമായ കെ.ചന്ദ്രശേഖര്‍ റാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.