Friday 30 July 2021




വീണ്ടും വൈറസിന് ജനിതകമാറ്റം; മറ്റ് വകഭേദങ്ങളേക്കാൾ വേഗത്തിൽ പടരും; സ്ഥിരീകരണവുമായി വിയറ്റ്നാം

By sisira.30 May, 2021

imran-azhar

 

 

 



ലോകത്തിന് ഭീഷണിയായി പുതിയയിനം കോവിഡ് വൈറസ്. വെല്ലുവിളിയുയർത്തിക്കൊണ്ട് വീണ്ടും വൈറസിന് ജനിതകമാറ്റം സംഭവിച്ചതായി സ്ഥിരീകരണം.

 

ഇന്ത്യയിലും യുകെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ കൊറോണ വൈറസ് വിയറ്റ്നാമിൽ കണ്ടെത്തി.

 

വിയറ്റ്നാം ആരോഗ്യമന്ത്രിയാണ് ഇത് സ്ഥിരീകരിച്ചത്. മറ്റ് വഭദേദങ്ങളേക്കാൾ വേഗത്തിൽ പടരുന്നതാണ് പുതിയ വൈറസിന്റെ രീതി.

 

വിയറ്റ്നാമിൽ ഇതുവരെ കൊവിഡ് ബാധിച്ചത് 6856 പേർക്കാണ്. ഇതുവരെ 47 പേർ മരിച്ചു. വിയറ്റ്നാമിൽ വാക്സീനേഷനും പുരോഗമിക്കുന്നുണ്ട്.