Thursday 13 May 2021




കോവിഡ് പ്രതിരോധം; ഇന്ത്യക്ക് സഹായഹസ്തവുമായി ന്യൂസീലന്‍ഡ്

By Aswany Mohan K.01 May, 2021

imran-azhar

 


വെല്ലിങ്ടണ്‍: കോവിഡ് രണ്ടാംതരംഗത്തില്‍ ആടിയുലയുന്ന ഇന്ത്യക്ക് സഹായഹസ്തവുമായി ന്യൂസീലന്‍ഡ്.

 

ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പത്തുലക്ഷം ന്യൂസീലന്‍ഡ് ഡോളര്‍ സന്നദ്ധ സംഘടനയായ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ദ റെഡ് ക്രോസി(ഐ.എഫ്.ആര്‍.സി.)ന് കൈമാറും.

 

ന്യൂസീലന്‍ഡ് വിദേശകാര്യ മന്ത്രി നനൈയ മഹൂതയാണ് ഇക്കാര്യം അറിയിച്ചത്. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ദ റെഡ് ക്രോസ്(ഐ.എഫ്.ആര്‍.സി.) വഴിയാണ് സഹായമെത്തിക്കുക.

 

ഈ ദുരിതകാലത്ത് ന്യൂസീലന്‍ഡ് ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് മഹൂത പറഞ്ഞു. ജീവനുകള്‍ രക്ഷിക്കാന്‍ അക്ഷീണം പ്രയത്‌നിക്കുന്ന ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

കോവിഡ് രോഗബാധിതര്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍, മറ്റ് ചികിത്സാസാമഗ്രികള്‍ എന്നിവ ലഭ്യമാക്കാന്‍ ഐ.ഐഫ്.ആര്‍.സി. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുമായി നേരിട്ട് സഹകരിക്കുന്നുണ്ട്.