Wednesday 16 June 2021




ആദായനികുതി പോർട്ടൽ തകരാറിൽ, ഖേദംപ്രകടിപ്പിച്ച് ഇൻഫോസിസ്; ഉടൻ പരിഹരിക്കണമെന്ന് ധനമന്ത്രി

By Sooraj Surendran.09 Jun, 2021

imran-azhar

 

 

ന്യൂ ഡൽഹി: നികുതിദായകർക്ക് ആദായ നികുതി പ്രൊസസിങ് സമയം 63 ദിവസത്തിൽ നിന്ന് ഒരുദിവസമാക്കികുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആദായനികുതി പോർട്ടൽ ആദ്യ ദിവസം തന്നെ പണിമുടക്കി.

 

4,241 കോടി ചെലവിൽ ഇൻഫോസിസ് ആണ് പോർട്ടൽ തയാറാക്കിയത്. പോർട്ടൽ പണിമുടക്കിയതോടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്.

 

ഇതോടെ ധനമന്ത്രി നിർമല സീതാരാമൻ വിഷയത്തിൽ ഇടപെട്ടു.

 

പ്രശ്നം ഉടനടി പരിഹരിക്കണമെന്ന് ഇൻഫോസിസിനോടും സഹസ്ഥാപകനും ചെയർമാനുമായ നന്ദൻ നിലേകനിയോടും ആവശ്യപ്പെടുകയും ചെയ്തു.

 

തിങ്കളാഴ്ചയാണ് പഴയ പോർട്ടൽ പിൻവലിച്ച് പുതിയ വെബ്‌സൈറ്റ് പുറത്തിറക്കിയത്. അതേസമയം സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഇൻഫോസിസും രംഗത്തെത്തി.