Friday 29 September 2023




നിതീഷ് കുമാര്‍ രാജിവെക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം

By priya.09 Aug, 2022

imran-azhar

 

പട്‌ന: ബിഹാറില്‍ നിതീഷ് കുമാര്‍ ഗവര്‍ണറെ കണ്ട് ഇന്ന് തന്നെ രാജിക്കത്ത് നല്‍കുമെന്നാണ് സൂചന. ആര്‍ജെഡിയും കോണ്‍ഗ്രസും നിതീഷിന് പിന്തുണ അറിയിച്ച് കത്ത് കൈമാറിയിട്ടുണ്ട്. നിതീഷ് സര്‍ക്കാരിലുള്ള തങ്ങളുടെ എംഎല്‍എമാരോട് നിര്‍ദേശത്തിനായി കാത്തിരിക്കാന്‍ ബിജെപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ബിഹാറില്‍ ബിജെപിയുമായുള്ള ദീര്‍ഘകാലമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് നിതീഷ് കുമാര്‍.4 മണിക്ക് ഗവര്‍ണറെ കണ്ട് നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നാണ് സൂചന.79 എം എല്‍ എമാര്‍ ഉള്ള ആര്‍ജെഡിയും 19 അംഗങ്ങള്‍ ഉള്ള കോണ്‍ഗ്രസും നിതീഷിന് പിന്തുണ അറിയിച്ചു കത്തു നല്‍കി.
ഇതോടെ ബിജെപിയെ ഒഴിവാക്കി നിതീഷിന് പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാം.

 

എംഎല്‍എമാരെ ചാക്കിടാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മുഴുവന്‍ എംഎല്‍എമരോടും പാറ്റ്‌നയിലെത്താന്‍ നിതീഷ് കുമാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എംപിമാരും മറ്റ് ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും. ആര്‍ജെഡിയും ഇന്ന് യോഗം ചേര്‍ന്നിരുന്നു. ജെഡിയു - ബിജെപി സഖ്യത്തിലെ അതൃപ്തിക്കൊടുവിലാണ് സര്‍ക്കാരിനെ തന്നെ വീഴ്ത്തി നിതീഷ് പുറത്തേക്ക് പോകുന്നത്.