Friday 29 September 2023




'ജെഡിഎസ് പിന്തുണ വേണ്ട' ; കര്‍ണാടകയില്‍ ഒറ്റക്ക് സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര

By Greeshma Rakesh.13 May, 2023

imran-azhar

 

ദില്ലി: കര്‍ണാടകയില്‍ ജെഡിഎസിന്റെ പിന്തുണ വേണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര. കോണ്‍ഗ്രസ് ഒറ്റയ്ക്ക് സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് കൂട്ടായ്മയുടെ വിജയമാണ്.സംസ്ഥാന നേതൃത്വത്തിനും തുല്യ പങ്കുണ്ട്.പ്രചാരണ സമയത്ത് ബിജെപിയുടെ മുഖം മോദിയുടേതായിരുന്നു.

 

എന്നാല്‍ പരാജയം നദ്ദയുടെ തലയില്‍ കെട്ടി വയ്ക്കുന്നു.കോണ്‍ഗ്രസിന് വരും തെരഞ്ഞെടുപ്പുകള്‍ക്കുള്ള ബൂസ്റ്റര്‍ ഡോസാണ് കര്‍ണാടകയിലെ ഫലമെന്നും പവന്‍ ഖേര കൂട്ടിച്ചേര്‍ത്തു.ജെഡിഎസുമായി സംസാരിക്കാന്‍ തയ്യാറെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

 

2018-ല്‍ 74 സീറ്റുകളില്‍ 10,000-ത്തില്‍ താഴെ ഭൂരിപക്ഷമായിരുന്നു വിജയിച്ച സ്ഥാനാര്‍ഥിക്ക് കിട്ടിയത്. ഇതില്‍ കോണ്‍ഗ്രസ് 37, ബിജെപി 27, ജെഡിഎസ് 10. ആയിരം വോട്ടിന് താഴെ ഭൂരിപക്ഷം വന്ന 5 സീറ്റുകള്‍ - മസ്‌കി, പാവ്ഗദ, ഹിരേകേരൂര്‍, കുണ്ട്‌ഗോല്‍, അലന്ദ്.

 

24 സീറ്റുകള്‍ 5000-ത്തിന് താഴെ ഭൂരിപക്ഷത്തില്‍ ജയിച്ചവര്‍, ഇതില്‍ 18-ഉം കോണ്‍ഗ്രസ്. 104 സീറ്റുകള്‍ ബിജെപിക്ക്. ഇതില്‍ 77 പേര്‍ക്കും പതിനായിരത്തില്‍ കൂടുതല്‍ ഭൂരിപക്ഷമുണ്ട്. കോണ്‍ഗ്രസ് ജയിച്ച 80-ല്‍ 42- പേര്‍ക്കും പതിനായിരത്തില്‍ കൂടുതല്‍ ഭൂരിപക്ഷമുണ്ട്.