Thursday 13 May 2021




കോവിഡ് ചട്ട ലംഘനം; നോർവേ പ്രധാനമന്ത്രിക്ക് 1.75 ലക്ഷം രൂപ പിഴ

By Aswany Bhumi.16 Apr, 2021

imran-azhar

 

 


ഓസ്‌ലോ: പ്രധാനമന്ത്രിയായാലും ചട്ടങ്ങൾ ബാധകമാണ്. കോവിഡ് ചട്ടങ്ങൾ ലംഘിച്ച നോർവേ പ്രധാനമന്ത്രി യെർനാ സോൾബർഗിന് പിഴയായി അടക്കേണ്ടി വന്നത് വൻതുക.

 

രണ്ടുവട്ടം മാപ്പു പറഞ്ഞ സോൾബർഗ് പിഴശിക്ഷയ്ക്കെതിരെ അപ്പീലിനു പോകുന്നില്ലെന്നും വ്യക്തമാക്കുകയുണ്ടായി.

 

സ്വകാര്യ ചടങ്ങുകളിൽ 10 പേരിൽ കൂടുതൽ പാടില്ലെന്നാണ് ചട്ടം. എന്നാൽ റിസോർട്ടിൽ നടത്തിയ സോൾബർഗിന്റെ ജന്മദിനാഘോഷത്തിൽ 13 പേരുണ്ടായിരുന്നതിനാണ് 20,000 ക്രോണർ (ഏകദേശം 1.75 ലക്ഷം രൂപ) പൊലീസ് പിഴയിട്ടത്.

 

ഫെബ്രുവരി 25ന് സോൾബർഗിന്റെ ഷഷ്ടിപൂർത്തി പ്രമാണിച്ചായിരുന്നു ചടങ്ങ്.എന്നാൽ മാർച്ചിലാണ് മാധ്യമങ്ങളിൽ വാർത്ത നിറഞ്ഞത്.

 

പിന്നാലെ പൊലീസ് സ്വന്തം നിലയിൽ അന്വേഷണം തുടങ്ങുകയായിരുന്നു. രാജ്യത്തിന് തന്നെ മാതൃകയാക്കേണ്ട പ്രധാനമന്ത്രിയുടെ ഈ ചട്ടലംഘനത്തിൽ ആരോഗ്യമന്ത്രിയും കുറ്റപ്പെടുത്തിയിരുന്നു.