By parvathyanoop.05 Aug, 2022
തിരുവനന്തപുരം : അതീവ ജാഗ്രതയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം തുറന്ന് 543 ക്യൂസെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളം വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതറ വഴി ഇടുക്കി ഡാമിലെത്തും. രണ്ടു മണിക്കൂറിനുശേഷം 1000 ഘനയടിയായി വെള്ളത്തിന്റെ അളവ് ഉയര്‍ത്തും. അണക്കെട്ട് തുറക്കാന്‍ എല്ലാ മുന്‍കരുതലും സ്വീകരിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചിരുന്നു.
.