Kaumudi Plus

ഓപ്പറേഷൻ തൂഫാൻ;ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെമുഖ്യമന്ത്രിമാരും പങ്കെടുക്കുന്നു

ഓപ്പറേഷൻ തൂഫാൻ;ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെമുഖ്യമന്ത്രിമാരും പങ്കെടുക്കുന്നു
X

തിരുവനന്തപുരം :കേരളത്തിൽ ലഹരി മാഫിയയ്‌ക്കെതിരെ ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' പദ്ധതിയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കുന്നു. ലഹരിവേട്ട കൂടുതൽ ശക്തമാക്കുന്നതിനായി സംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിമാരുടെ യോഗം ചേരുന്നത്. കർണാടക, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തും. ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിലെ ഡിജിപിമാർ ഈ മാസം 10ന് തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഇതിനു പുറമെയാണ് മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ച .തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാരുമായള്ള കൂടിക്കാഴ്ചയുടെ തീയതി പിന്നീട് തീരുമാനിക്കും. കേരളത്തിലേക്കെത്തുന്ന ലഹരിയുടെ ഉറവിടം കണ്ടെത്തുകയാണ് ഡിജിപിമാരുടെ യോഗത്തിലെ മുഖ്യ അജൻഡ. ദക്ഷിണേ ന്ത്യൻ സംസ്‌ഥാനങ്ങളിൽ ലഹരി മാഫിയയുടെ പ്രവർത്തനം സംബന്ധിച്ച ഇന്റലിജൻസ് വിവര ഡിജിപിമാർ കേരളവുമായി പങ്കുവയ്ക്കും ലഹരിക്കടത്ത് സംഘങ്ങളുടെയും ലഹരിക്കടത്തുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായവരുടെയും വിവരങ്ങളും കൈമാറും. ട്രെയിൻ, റോഡ് മാർഗം കേരള ത്തിലേക്കു ലഹരിയെത്തുന്ന വഴികളിൽ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകളു ടെ നിരീക്ഷണം . ലഹരിക്കെതിരായ പോരാട്ടത്തിൽ പൊലീസിന്റെ സഹകരണം അഭ്യർഥിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കു കത്തയച്ചിരുന്നു .

Next Story
Share it