Kaumudi Plus

ഓപ്പറേഷന്‍ തൂഫാന്‍ വിജയകരമായി തുടരുന്നു ;ഒരു മാസത്തിനിടെ സംസ്ഥാനത്ത് ജയിലുകൾ നിറഞ്ഞു

ഓപ്പറേഷന്‍ തൂഫാന്‍ വിജയകരമായി തുടരുന്നു ;ഒരു മാസത്തിനിടെ സംസ്ഥാനത്ത് ജയിലുകൾ നിറഞ്ഞു
X

കണ്ണൂർ: സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാൻ വിജയകരമായി മുന്നോട്ടുപോകുമ്പോഴും ലഹരിക്കേസിൽ അറസ്റ്റിൽ ആകുന്നവരെ പാർപ്പിക്കാൻ ജയിലിൽ സ്ഥലമില്ല. നിരോധിത ലഹരി ഉപയോഗിക്കുന്നവരേയും വിൽക്കുന്നവരേയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുന്ന സാഹചര്യത്തിൽ ജയിലുകൾ നിറയുന്ന അവസ്ഥയാണ്. 58 ജയിലുകളാണ് സംസ്ഥാനത്തുള്ളത്. 7877 പേരെ താമസിപ്പിക്കാനേ ശേഷിയുള്ളൂ.

ഇപ്പോൾ 9935 പേരുണ്ട്.ഓപ്പറേഷൻ തൂഫാൻ തുടങ്ങി ഒരു മാസം ആയപ്പോഴാണ് ഇത്രയും വർധന ഉണ്ടായിരിക്കുന്നത്. ഉയർന്ന അളവിൽ ലഹരിവസ്തുക്കളുമായി പിടിയിലാവുന്നവർ കൂടിയതോടെ കേസുകളും ജയിലിലാവുന്നവരും കൂടി. വിചാരണയും മറ്റ് നിയമനടപടികളും നീണ്ടുപോകുന്നത് കാരണം പ്രതികളെ ജയിലിൽ പാർപ്പിക്കേണ്ട അവസ്ഥയുമുണ്ട്. മയക്കുമരുന്ന്, പോക്‌സോ കേസുകളിൽ ജാമ്യവ്യവസ്ഥ കോടതി കർശനമാക്കിയതോടെ മാസങ്ങളോളം ജാമ്യം ലഭിക്കാത്ത അവസ്ഥയുമുണ്ട്. ശിക്ഷാ തടവുകാരെക്കാൾ കൂടുതൽ റിമാൻഡ്, വിചാരണ തടവുകാരാണുള്ളത്.

തടവുകാരുടെ എണ്ണം കൂടിയതോടെ ഭക്ഷണച്ചെലവും മറ്റുചെലവുകളും വലിയ തോതിൽ വർധിച്ചു. വിവിധ ജയിലുകളിലായി 300 മുതൽ 500 വരെ ജീവനക്കാരുടെ ഒഴിവുകളാണ് നിലവിലുള്ളത്. അസുഖബാധിതരായ തടവുകാരെ ആശുപത്രികളിലെത്തിക്കാൻ മതിയായ സുരക്ഷലഭിക്കാത്ത സാഹചര്യവുമുണ്ട്.

Next Story
Share it