സംസ്ഥാനത്തെ അവയവക്കച്ചവടം;പ്രത്യേക അന്വേഷണം സംഘം; ആശുപത്രികള്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ അവയവക്കച്ചവടം, വ്യാജ രേഖ നിർമാണം എന്നിവയെക്കുറിച്ച് അന്വേഷിക്കുന്നതിനായി ആഭ്യന്തരവകുപ്പ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശ പ്രകാരമാണ് എറണാകുളം റൂറൽ എസ്പി കെഎസ് സുദർശന്റെ നേതൃത്വത്തിൽ എസ്‌ഐടി രൂപീകരിച്ചത്.സംസ്ഥാനത്തൊട്ടാകെ നടത്തിയ റെയ്ഡിനെ തുടർന്ന് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. മുഖ്യഇടനിലക്കാരൻ മുഹമ്മദ് നജീബ്, ഭാര്യ റഷീദ സഹായികളായ സിനോജ്, ആസിഫ് എന്നിവർ അരസ്റ്റിലായി. എംഎൽഎമാർ ഉൾപ്പടെയുള്ളവരുടെ വ്യാജ ലെറ്റർ ഹെഡുകളും പിടിച്ചെടുത്തു. വ്യാജരേഖകൾ നിർമിക്കാൻ സഹായിച്ച സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി.
എറണാകുളത്തെ പ്രമുഖ ആശുപത്രികളിൽ ഇത്തരത്തിൽ അനധികൃതമായി അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.ഇതേ തുടർന്നാണ് അതീവ ഗൗരവതരമായ ഈ വിഷയത്തെക്കുറിച്ച്് എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനും അന്വേഷണം നടത്താനും ആഭ്യന്തരമന്ത്രി ഉത്തരവ് നൽകിയത്.

