Kaumudi Plus

ഗുരുവായൂരിലെ ആനകള്‍ക്കായുള്ള സുഖചികിത്സ നാളെ ആരംഭിക്കും

ഗുരുവായൂരിലെ ആനകള്‍ക്കായുള്ള സുഖചികിത്സ നാളെ ആരംഭിക്കും
X

തൃശൂർ: ഗുരുവായൂർ ദേവസ്വം ആനകൾക്കായി നടത്തി വരുന്ന വാർഷിക സുഖചികിത്സ നാളെ (ജൂലായ് ഒന്നിന്) ആരംഭിക്കും. സുഖചികിൽസയുടെ ഉദ്ഘാടനം ഉച്ച കഴിഞ്ഞ് 3മണിക്ക് റവന്യൂ സെക്രട്ടറി എം ജി രാജമാണിക്കം നിർവ്വഹിക്കും.ജൂലൈ 30 വരെയാണ് സുഖചികിത്സ. ആനകളുടെ ആരോഗ്യ സംരക്ഷണവും ഒപ്പം ശരീരപുഷ്ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് നൽകുക. ജീവധനം വിദഗ്ധ സമിതി അംഗങ്ങളായ ഡോ. പി ബി ഗിരിദാസ്, ഡോ. എം എൻ ദേവൻ നമ്പൂതിരി, ഡോ. ടി എസ് രാജീവ്, ഡോ. കെ വിവേക്, ഡോ. യു ഗിരീഷ്, ഡോ. വി ശബരീനാഥ് ദേവസ്വം വെറ്ററിനറി സർജൻ ഡോ. ചാരുജിത്ത് നാരായണൻ എന്നിവരുടെ മേൽനോട്ടത്തിലും നിരീക്ഷണത്തിലുമാണ് സുഖചികിത്സ.9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. 3150 കിലോ അരി, 1050കിലോ ചെറുപയർ, 1050 കിലോ റാഗി, 105 കിലോ അഷ്ട ചൂർണ്ണം, 262 കിലോ ച്യവനപ്രാശം, മഞ്ഞൾപ്പൊടി, ഷാർക്ക ഫറോൾ, അയേൺ ടോണിക്ക്, ധാതുലവണങ്ങൾ തുടങ്ങിയവയാണ് സുഖചികിൽസയ്ക്ക് ഉപയോഗിക്കുന്നത്.

Next Story
Share it